അബ്ദുൽ റഹീം ബിൻ ഷാഫി
ദുബൈ: നാട്ടിലെത്താൻ കഴിയാതെ വലഞ്ഞ ഏഷ്യൻ സ്വദേശിനിക്ക് നാടണയാൻ അവസരമൊരുക്കി ദുബൈ പൊലീസ്. വിസിറ്റിങ് വിസയിൽ ജോലി അന്വേഷിച്ചെത്തി ഇവിടെ കുടുങ്ങിയ സ്ത്രീക്കാണ് പൊലീസ് തുണയായത്. പൊലീസ് പട്രോളിങ്ങിനിടെയാണ് ഇവരെ കണ്ടെത്തിയത്. പണമില്ലാത്തതിനാൽ ഹോട്ടലിൽ നിന്ന് പുറത്തായ സ്ത്രീ പൊലീസിനോട് വിവരങ്ങൾ ധരിപ്പിച്ചു.
ഇവരെ കൂട്ടിക്കൊണ്ടുപോയ പൊലീസ് 'വിക്റ്റിം സപ്പോർട്ട് പദ്ധതിയിൽ' ഉൾപെടുത്തിയാണ് സഹായം നൽകിയത്. മാനസികപിന്തുണയും സാമ്പത്തിക സഹായവും നൽകി. ഇവർക്ക് ആരോഗ്യ പരിരക്ഷ ആവശ്യമാണെന്ന് തോന്നിയതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടിലേക്ക് തിരിക്കുംവരെ ഹോട്ടലിൽ മുറിയും ഏർപ്പെടുത്തി. ടിക്കറ്റ് നൽകിയതും പൊലീസാണ്. അൽബർഷ പൊലീസ് സ്റ്റേഷൻ ഡയറക്ടർ അബ്ദുൽ റഹീം ബിൻ ഷാഫിയുടെ നേതൃത്വത്തിലാണ് ഇവർക്ക് ആവശ്യമായ സഹായം െചയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.