ഒരു വർഷം മുൻപ്​ നഷ്ടമായ വാച്ച്​ കണ്ടെത്തി നൽകി ദുബൈ പൊലീസ്​

ദുബൈ: ഒരുവർഷം മുൻപ്​ നഷ്ടമായ വിലപിടിപ്പുള്ള വാച്ചിന്‍റെ ഉടമയെ തേടിപ്പിടിച്ച്​ കണ്ടെത്തിയിരിക്കുകയാണ്​ ദുബൈ പൊലീസ്​. 1.10 ലക്ഷം ദിർഹം (ഏകദേശം 24.40 ലക്ഷം രൂപ) വില വരുന്ന വാച്ചാണ്​ ഉടമയെ തിരിച്ചേൽപിച്ചത്​. കാണാതെ പോയ വസ്തുക്കൾ കണ്ടെടുക്കുന്നതിനായി പ്രവർത്തിക്കുന്ന ദുബൈ പൊലീസി​ന്‍റെ ‘ലോസ്റ്റ്​ ആൻഡ് ഫൗണ്ട്​’ വിഭാഗമാണ്​ വാച്ചിന്‍റെ ഉടമയെ തേടിപ്പിടിച്ചത്​.

ഒരുവർഷം മുൻപ്​ ദുബൈ സന്ദർ​ശിച്ചപ്പോഴാണ്​ കിർഗിസ്ഥാൻ സ്വദേശിനിയുടെ വിലപിടിപ്പുള്ള വാച്ച്​ നഷ്ടമായത്​. ​വിമാനം പിടിക്കാനുള്ള ഓട്ടത്തിനിടെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ മറന്നുവെക്കുകയായിരുന്നു. ദുബൈ വിമാനത്താവളത്തിലേക്ക്​ പോകുന്നതിനിടെ ഇവരുടെ വാഹനം ചെറി​യ അപകടത്തിൽപെടുകയും ചെയ്തു. നാട്ടിലെത്തി​യപ്പോഴാണ്​ വാച്ച്​ നഷ്​ടമായ വിവരം അറിയുന്നത്​. അപകടത്തിനിടയിൽ നഷ്ടമായതാവാം എന്ന്​ കരുതി പൊലീസിൽ പരാതി നൽകിയില്ല.

അതേസമയം, ഹോട്ടൽ അധികൃതർ വാച്ച്​ ലഭിച്ച വിവരം പൊലീസിൽ റിപ്പോർട്ട്​ ചെയ്തിരുന്നു. എന്നാൽ, ഉടമയുടെ കൃത്യമായ വിലാസം ലഭ്യമായിരുന്നില്ല. ഹോട്ടലിൽ നൽകിയിരുന്നത്​ ട്രാവൽ ഏജൻസിയുടെ നമ്പറായിരുന്നു. പിന്നീടുള്ള അന്വേഷണത്തിൽ അവരുടെ ഫോൺ നമ്പർ ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. എന്നാൽ, ഒരുവർഷത്തിന്​ ശേഷം കഴിഞ്ഞദിവസം ഇവർ വീണ്ടും ദുബൈയിലെത്തി. ഈ വിവരം അറിഞ്ഞ പൊലീസിന്‍റെ സി.ഐ.ഡി വിഭാഗം ഇവരെ കണ്ടെത്തി സർപ്രൈസായി വാച്ച്​ സമ്മാനിക്കുകയായിരുന്നു.

Tags:    
News Summary - Dubai police found and returned the watch that was lost a year ago

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.