മൂന്നു മാസത്തിനിടെ ദുബൈ പൊലീസ് പിടികൂടിയത് 1000 ഭിക്ഷാടകരെ

ദുബൈ: ഭിക്ഷാടനത്തിന്‍റെ പേരിൽ മൂന്നു മാസത്തിനിടെ ദുബൈ പൊലീസ് പിടികൂടിയത് 1000 പേരെ. മാർച്ചിലും പെരുന്നാൾ അവധിദിനങ്ങളിലും നടത്തിയ പരിശോധനയിലാണ് കൂടുതൽ യാചകരെ പിടികൂടിയത്. 'അനുകമ്പയുടെ തെറ്റായ ആശയമാണ് ഭിക്ഷാടനം'എന്ന പേരിൽ നടത്തിയ കാമ്പയിനിലാണ് ഇവർ കുടുങ്ങിയത്. 902 പുരുഷന്മാരും 98 സ്ത്രീകളും ഇതിൽ ഉൾപ്പെടുന്നു. 321 പേരെ റമദാന് മുമ്പാണ് അറസ്റ്റ് ചെയ്തത്. 604 പേരെ റമദാനിലും 75 പേരെ പെരുന്നാൾ അവധി ദിനങ്ങളിലും പിടികൂടി. കാമ്പയിനിന്‍റെ ഫലമായി ഭിക്ഷാടകരുടെ എണ്ണം കുറക്കാൻ കഴിഞ്ഞതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്‍റ് ഡയറക്ടർ ജമാൽ സാലിം അൽ ജല്ലഫ് പറഞ്ഞു. ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ഔദ്യോഗിക സംവിധാനങ്ങളുണ്ടെന്നും അംഗീകൃത സ്ഥാപനങ്ങൾ വഴി മാത്രമേ സംഭാവന നൽകാവൂ എന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Dubai police arrest 1,000 beggars in three months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.