ദു​ബൈ ഓ​പ​ൺ ചെ​സ്​ കി​രീ​ടം അ​ര​വി​ന്ദ്​ ചി​ദം​ബ​രം ഏ​റ്റു​വാ​ങ്ങു​ന്നു

ദുബൈ ഓപൺ ചെസ്​; അരവിന്ദ്​ ചിദംബരത്തിന്​ കിരീടം

ദു​ബൈ: ദു​ബൈ ഓ​പ​ൺ ചെ​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ത​മി​ഴ്​​നാ​ട്​ സ്വ​ദേ​ശി ഗ്രാ​ൻ​ഡ്​​മാ​സ്റ്റ​ർ അ​ര​വി​ന്ദ്​ ചി​ദം​ബ​ര​ത്തി​ന്​ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം കി​രീ​ടം. 46 രാ​ജ്യ​ങ്ങ​ളി​ലെ 172 പേ​ർ പ​​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ലാ​ണ്​ അ​ര​വി​ന്ദി​ന്‍റെ കി​രീ​ട​ധാ​ര​ണം. സ്വി​സ്​ ഫോ​ർ​മാ​റ്റി​ൽ ഒ​മ്പ​തു റൗ​ണ്ടു​ക​ളി​ലാ​യാ​യി​രു​ന്നു മ​ത്സ​രം.

ഫൈ​ന​ലി​ൽ ഇ​ന്ത്യ​യി​ലെ വാ​റ​ങ്ക​ലി​ൽ​നി​ന്നു​ള്ള ഗ്രാ​ൻ​ഡ്​​മാ​സ്റ്റ​ർ അ​ർ​ജു​ൻ എ​റി​ഗൈ​സി​യാ​യി​രു​ന്നു എ​തി​രാ​ളി. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ ദു​ബൈ ഓ​പ​ൺ നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ താ​ര​മാ​ണ്​ അ​ര​വി​ന്ദ്.

ദു​ബൈ ചെ​സ്​ ആ​ൻ​ഡ്​ ക​ൾ​ച​ർ ക്ല​ബ്​ ചെ​യ​ർ​മാ​ൻ ഖാ​ലി​ദ്​ അ​ലി ബി​ൻ സാ​യി​ദ്​ അ​ൽ ഫ​ലാ​സി, യ.​എ.​ഇ ചെ​സ്​ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ താ​രിം മ​ത്താ​ർ, ഖ​ത്ത​ർ ചെ​സ്​ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ്​ അ​ൽ മൊ​ദി​യാ​ഖി എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​നം ന​ൽ​കി.

Tags:    
News Summary - Dubai Open Chess

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-27 01:53 GMT