ദുബൈ: കോഴിക്കോട് കൊയിലാണ്ടി മുബാറക് റോഡ് ‘ലാമിയാസി’ൽ ചാക്കൻറവിട മുസ്തഫ (52) ദുബൈയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. രാവിലെ ഉണരാത്തതിനാൽ കൂടെയുള്ളവർ വിളിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. 35 വർഷത്തിലേറെയായി ദുബൈയിലുള്ള ഇദ്ദേഹത്തിന് ദേരയിൽ ഇലക്ട്രോണിക്സ് കടയിലായിരുന്നു ജോലി. ഭാര്യ: ആമിന ബാനു. മക്കൾ: അജ്മൽ (ദുബൈ), ജുമാന, ലാമിയ. ജാമാതാവ്: ഹാഷിർ വടകര. സഹോദരങ്ങൾ: അബ്ദുല്ല, ഹാഷിം, അബ്ദുന്നസീർ, ഷമീർ, നഫീസ, സുഹറ, നസീമ,സാജിദ, ഫിറോസ. മൃതദേഹം നാട്ടിൽകൊണ്ടുപോയി കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.