ദുബൈ: അതിധ്രുത മാറ്റങ്ങൾക്കിണങ്ങും വിധമുള്ള പദ്ധതികൾക്ക് ലോകമൊട്ടുക്കുമുള്ള നിക്ഷേപകർക്ക് മികച്ച സാധ്യതകൾ തുറന്നിട്ട് ദുബൈ നിക്ഷേപവാരാചരണം ഇൗ മാസം ഏഴിന് ആരംഭിക്കും. ഭാവി പരിണാമങ്ങൾക്കായി നിക്ഷേപിക്കുക എന്ന പ്രമേയത്തിൽ നടക്കുന്ന വാരാചരണ പരിപാടിയിൽ വിജ്ഞാനം, നൂതനാശയം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിലെ പദ്ധതികെളയാണ് ഉയർത്തിക്കാണിക്കുക. ദുബൈ ഇൻെവസ്റ്റ്മെൻറ്സ്, ഡി.എം.സി.സി, അമാനത്ത് ഹോൾഡിങ്സ് എന്നിങ്ങനെ സർക്കാർ^സ്വകാര്യ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തിലാണ് പരിപാടികൾ. ദുബൈ പദ്ധതി 2021, യു.എ.ഇ ദേശീയ അജണ്ട എന്നിവയുടെ മുൻഗണനാ പദ്ധതികളായ സ്മാർട്ട് സാേങ്കതിക വിദ്യയിലെ ഗവേഷണം, വികസനം എന്നിവയിൽ ഉൗന്നിയാണ് വളർച്ച രൂപകൽപന ചെയ്യുന്നതെന്ന് ദുബൈ എഫ്.ഡി.െഎ സി.ഇ.ഒ ഫഹദ് അൽ ഗർഗാവി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആരോഗ്യ പരിരക്ഷ^വിദ്യാഭ്യാസ പദ്ധതികളിൽ 200കോടി ദിർഹം നിക്ഷേപിച്ചിരിക്കുന്ന അമാനത്ത് ഹോൾഡിങ്സ് ആേഗാള വ്യവസായ കേന്ദ്രം എന്ന നിലയിൽ ദുബൈയുടെ മികവിനെ ഏറെ സാധ്യതയോെട കാണുന്നുവെന്നും യു.എ.ഇയുടെ സാമ്പത്തിക മുന്നേറ്റത്തിനൊപ്പം വരും തലമുറയുടെ ശോഭനമായ വളർച്ചക്കും പുതുപദ്ധതികൾ വലിയ സംഭാവനയൊരുക്കുമെന്നും വൈസ് ചെയർമാനും എം.ഡിയുമായ ഡോ. ശംഷീർ വയലിൽ പറഞ്ഞു. ദുബൈ ഇൻവസറ്റ്മെൻറ് സി.ഇ.ഒ ഖാലിദ് ബിൻ കൽബാൻ, ഡി.എം.സി.സി എക്സി. ചെയർമാൻ അഹ്മദ് ബിൻ സുലായിം എന്നിവരും വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.