ദുബൈ മർകസ് ഭാരവാഹി അബ്ദുൽ റഹീം വെങ്കിടങ് നിര്യാതനായി

ദുബൈ: മർകസ്​ അലുംനി ഭാരവാഹി ചാവക്കാട് വെങ്കിടങ് സ്വദേശി വി.എം അബ്​ദുറഹീം (51) ദുബൈയിൽ നിര്യാതനായി. മർക്കസ് യു.എ.ഇ അലുംനിയുടെ നാഷണൽ വൈസ് പ്രസിഡന്‍റും ദുബൈ മർകസ് എക്സിക്യുട്ടിവ് മെമ്പറുമായിരുന്നു. ന്യുമോണിയ ബാധിച്ച് കുറച്ചുദിവസമായി ഖിസൈസിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

35 വർഷമായി ദുബൈയിൽ പ്രവാസിയായ ഇദ്ദേഹം സഹോദരൻ മുഹമ്മദ്‌ റാഷിദിനൊപ്പം ഹസ്സൻ അൽ ജനാഹി ടെക്നിക്കൽ സർവിസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. രണ്ടാഴ്ച മുമ്പ് മകളുടെ നികാഹ് കഴിഞ്ഞ്​ നാട്ടിൽനിന്നും തിരിച്ചെത്തിയതായിരുന്നു.

മർകസ് ബോർഡിങ്​ പൂർവ്വ വിദ്യാർഥിയെന്ന നിലയിൽ മർകസ് അലുംനി യു.എ.ഇ ചാപ്റ്റർ രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. കേച്ചേരി മമ്പഹുൽ ഹുദാ യു.എ.ഇ കമ്മിറ്റിയുടെയും പ്രവർത്തകനായിരുന്നു.

പിതാവ്​: പരേതനായ ആർ.കെ. സുലൈമാൻ ഹാജി. മാതാവ്​: പാത്തുട്ടി ഹജ്ജുമ്മ. ഭാര്യ: ഖൈറുന്നിസ. മക്കൾ: ഫാത്തിമ, ആയിഷ ഫർഹാന, ഫായിസ്.

മയ്യിത്ത് നാട്ടിലേക്ക്​ കൊണ്ടുപോകാനുള്ള നിയമ നടപടികൾ പൂർത്തിയായിട്ടുണ്ട്​. കണ്ണോത്ത്​ ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കം. പരേതന്‍റെ പേരിൽ മയ്യിത്ത് നിസ്കരിക്കാനും പ്രാർഥന നടത്താനും മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്​ല്യാർ, കേരള മുസ്​ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റഹീം ഖലീൽ ബുഖാരി, മർകസ് നോളേജ് സിറ്റി ഡയറക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരി, മർകസ് അലുംനി സെൻട്രൽ പ്രസിഡന്‍റ്​ സി.പി. ഉബൈദ് സഖാഫി എന്നിവർ അഭ്യർഥിച്ചു.

Tags:    
News Summary - Dubai Markus leader Abdul Rahim Venkitang passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.