മഹമൂദ് ചുള്ള്യൻ(പ്രസി), പി.കെ ഷഫീഖ്(ജന.സെക്ര), യൂനസ് പാറാൽ(ട്രഷ)
ദുബൈ: നാടിനും മഹല്ലിനും കുടുംബത്തിനും തണലേകുന്ന പ്രവാസികളുടെ പ്രയത്നങ്ങൾ വെറുതെയാവില്ലെന്നും ഇരുലോകത്തും പ്രതിഫലാർഹമാണെന്നും പ്രഭാഷകനും പണ്ഡിതനുമായ സഈദ് നൂറാനി ശ്രീകണ്ഠപുരം അഭിപ്രായപ്പെട്ടു. ദേര ഫുഡെക്സിൽ ചേർന്ന ദുബൈ കൂത്തുപറബ് മുസ്ലിം ജമാഅത്ത് ജനറൽ ബോഡിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് മഹമൂദ് ചുള്ള്യന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ഹാരിസ് മൊട്ടമ്മൽ ഉദ്ഘാടനം ചെയ്തു. യൂനുസ് പാറാൽ, റിയാസ് സി.കെ, റയീസ് ചുള്ളിയൻ എന്നിവർ ആശംസ നേർന്നു. അബ്ദുൾ ഹമീദ് റിപ്പോർട്ട് അവതരിപ്പിച്ചു. റഫീഖ് കെ.വി അവതാരകനും ഷമ്മാസ് പി.കെ അനുവാദകനുമായ പാനൽ ജനറൽബോഡി ഐകകണ്ഠ്യേന അംഗീകരിച്ചു. നിസാർ പി.കെ സ്വാഗതവും റയീസ് ഇല്ലിക്കൽ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: ഡോ.പി.പി മഹ്റൂഫ്, ഷംസു കെ.കെ, നിസാർ പി.കെ, മൊട്ടമ്മൽ ഹാരിസ്, റിയാസ് സി.കെ, നിസാർ കെ.പി (രക്ഷാധികാരികൾ), മഹമൂദ് ചുള്ള്യൻ (പ്രസിഡന്റ്), അബ്ദുൾ ഹമീദ്, കെ.വി അലി, മുസ്തഫ കെ.വി, ഹാഷിം എം.വി, സാദിഖ് തവരയിൽ, ഫൈസൽ കെ.പി (വൈസ് പ്രസിഡന്റുമാർ), പി.കെ ഷഫീഖ് (ജന. സെക്രട്ടറി), റഹീസ് ചുള്ള്യൻ, റഹീസ് ഇല്ലിക്കൽ, സർഫറാസ് ഇല്ലിക്കൽ, മിദ്ലാജ് ഒ.പി, റിയാസ് പാറാൽ, അസീസ് കെ.വി (ജോ. സെക്രട്ടറിമാർ), യൂനസ് പാറാൽ (ട്രഷറർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.