ദുബൈ: വെള്ളിത്തിരയിൽ ചലചിത്ര വസന്തം തീർത്ത് ദുബൈ ഇൻറർനാഷനൽ ഫിലിം ഫെസ്റ്റിവലിെൻറ 14ാം അധ്യായം സമാപിച്ചു. സിനിമയുടെ ശക്തിയും പുതുതലമുറയുടെ പ്രതിഭയും അറബ് മേഖലയുടെ കലാഭിലാഷങ്ങളും പ്രകടമാക്കിയ മേളക്ക് ലോകപ്രശസ്ത ചലചിത്ര പ്രവർത്തകരുടെ സാന്നിധ്യം കൊണ്ടും തിളക്കമേറി. സമാപന ചടങ്ങിൽ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മുഹ്ർ അവാർഡുകൾ സമ്മാനിച്ചു. കാമറ എന്ന ചിത്രം അബ്ദുല്ല അൽ ജുനൈബിക്ക് മികച്ച സംവിധായകനുള്ള പുരസ്കാരം നേടിക്കൊടുത്തു. ഫീച്ചർ വിഭാഗത്തിൽ ഷാർപ്പ് ടൂൾസ് സംവിധാനം ചെയ്ത നുജൂം അൽ ഘാനിം പുരസ്കാരം നേടി. മുഹ്ർ ഷോർട്ട് പുരസ്കാരങ്ങൾ ഹനാ അൽഷത്തീരിയും യാസിർ അൽ നിയാദിയും നേടി. സിറിൽ ആരിസിനാണ് പ്രത്യേക ജ്യുറി പുരസ്കാരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.