ദുബൈ: ദുബൈയിൽ ഇൗ വർഷത്തെ ഹെലികോപ്റ്റർ ഷോ നവംബറിൽ നടക്കും. ‘ദുബൈ ഹെലി ഷോ 2018’ എന്ന് പേരിട്ടിരിക്കുന്ന പ്രദർശനം അൽ മക്തും അന്താരാഷ്്ട്ര വിമാനത്താവളത്തിലെ റോയൽ പവലിയനിൽ നവംബർ ആറ് മുതൽ എട്ട് വരെയാണ് നടത്തുക. യു.എ.ഇ. വൈസ് പ്രസിഡൻും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ രക്ഷകർതൃത്വത്തിലാണ് പരിപാടി. നാലാം വ്യവസായ വിപ്ലവത്തിെൻറ ഭാഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇൻറർനെറ്റ് ടു തിങ്സ്( െഎ.ഒ.ടി), റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എ.െഎ), സ്വയം നിയന്ത്രിത വാഹനങ്ങൾ, ആധുനിക െഹലികോപ്റ്ററുകൾ എന്നിവ സ്വകാര്യ മേഖലയിലും സർക്കാർ തലത്തിലും എങ്ങനെ ഉപയോഗിക്കപ്പെടുന്നുവെന്ന് വിശദീകരിക്കുന്നതാവും പ്രദർശനം. ഇതോടൊപ്പം ‘ഹെലികോപ്റ്റർ സാേങ്കതിക വിദ്യയും പ്രവർത്തനവും, സൈനികവും ആഭ്യന്തരവുമായ സുരക്ഷ’ എന്നീ വിഷയങ്ങളിൽ സമ്മേളനങ്ങളും നടക്കും.
മിഡിലീസ്റ്റിനും പുറത്തുമുള്ള രാജ്യങ്ങളിലെ കസ്റ്റംസ്, സായുധ സേനാ വിഭാഗങ്ങൾ, അതിർത്തി രക്ഷാസേന, പൊലീസ്, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, വ്യവസായ സുരക്ഷാ സേന തുടങ്ങിയവയുടെ പ്രതിനിധികൾ ഇതിൽ പെങ്കടുക്കും. പൊലീസിലെ വനിതകൾ, സ്മാർട് െപാലീസിങ്, സുരക്ഷാ നടപടികളിൽ െഎ.ഒ.ടിക്കുള്ള സ്ഥാനം തുടങ്ങി സുരക്ഷാ ഏജൻസികളുടെ ഏകോപനം വരെയുള്ള കാര്യങ്ങൾ ഇവിടെ ചർച്ചചെയ്യും. ലോകത്തെ മുൻനിര നിർമാതാക്കൾക്ക് സൈനിക, സിവിലിയൻ ആവശ്യങ്ങൾക്കുള്ള ഹെലികോപ്റ്റർ സാേങ്കതിക വിദ്യകളും സേവനങ്ങളും വിശദീകരിക്കാനും പ്രദർശിപ്പിക്കാനുമുള്ള വേദിയാണിത്. പുതിയ കച്ചവടക്കരാറുകൾക്കുള്ള അവസരവും ഷോയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.