ഭക്ഷ്യബാങ്കിലേക്ക്​ ‘നിക്ഷേപ’മായി  അഞ്ചു ടൺ പിയർ എത്തി 

ദുബൈ: ഭക്ഷണം പാഴാവുന്നത് തടയാനും വിശക്കുന്നവർക്ക് ആഹാരമെത്തിക്കാനും ലക്ഷ്യമിട്ട് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച യു.എ.ഇ ഭക്ഷ്യബാങ്കി​െൻറ ആദ്യശാഖയിൽ ‘നിക്ഷേപം’ എത്തിത്തുടങ്ങി.
 ഹോട്ടലുകൾ, ഹൈപ്പർമാർക്കറ്റുകൾ, തോട്ടങ്ങൾ, ഭക്ഷണ നിർമാണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഭക്ഷണം സൂക്ഷിച്ച് ആവശ്യക്കാർക്ക് വിതരണം െചയ്യാൻ ദുബൈ അൽഖൂസിലെ അൽഖൈൽ റോഡിൽ ഭക്ഷ്യബാങ്ക് ആരംഭിച്ച് രണ്ടാം പക്കം അഞ്ച് ടൺ പിയർ പഴങ്ങളാണ് എത്തിയത്. ഭക്ഷ്യയോഗ്യവും വിൽപനക്ക് ഉപയോഗിക്കാത്തതുമായ 350 പെട്ടി കൊറിയൻ പിയർ   പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ സ്പിന്നീസിൽ നിന്നാണ് എത്തിച്ചു നൽകിയത്. തൊലിപ്പുറത്ത് ചെറിയ പാടുകൾ ഉള്ളതിനാൽ ഷെൽഫുകളിൽ വെക്കാൻ അനുമതി ലഭിക്കാതിരുന്ന ഇവക്ക് യാതൊരുവിധ കേടുപാടുകളും ഉണ്ടായിരുന്നില്ല.  നഗരസഭ നിയോഗിച്ച ഭക്ഷ്യപരിശോധനാ ഉദ്യോഗസ്ഥർ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം ഭക്ഷ്യ വസ്തുക്കൾ ബാങ്കിലേക്ക് സ്വീകരിച്ചു. ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കുന്നതിന് രണ്ട് ശീതീകരിണികളും റാക്കുകളും ഇവിടെയുണ്ട്.  പിന്നീട് ദാറുൽ ബിർ സൊസൈറ്റി, ബൈത്തുൽ ഖൈർ സൊസൈറ്റി, തറാഹും ചാരിറ്റി ഫൗണ്ടേഷൻ, അൽ ഇസ്ഹാൻ ചാരിറ്റി അസോസിയേഷൻ, ദുബൈ ചാരിറ്റി അസോസിയേഷൻ എന്നീ സന്നദ്ധ സംഘങ്ങൾ ഫലവർഗങ്ങൾ അർഹരായ ആളുകളിൽ എത്തിച്ചു.

Tags:    
News Summary - dubai food bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.