?????????? ? ?????????????????

​മനസു കീഴടക്കാൻ മജീദിയുടെ  ചിത്രം; മലയാളത്തി​െൻറ മാളവിക

ദുബൈ: സാർവ​ലൗകികതയുടെയും സാഹോദര്യത്തി​​െൻറയും സ്​നേഹഗീതങ്ങൾ എന്നു വിശേഷിപ്പിക്കേണ്ട ചിത്രങ്ങളൊരുക്കി ലോകമെമ്പാടുമുള്ള ചലചിത്രാസ്വാദകരുടെ മനസുകീഴടക്കിയ ഇറാനിയൻ ചലചിത്രകാരൻ മാജിദ്​ മജീദിയുടെ ആദ്യ ഇന്ത്യൻ ചിത്രം ബിയോണ്ട്​ ദ ക്ലൗഡ്​സ്​ ഇന്ന്​ ദുബൈയിൽ പ്രദർശനത്തിനെത്തും.

മാജിദ്​ മജീദി
 

ദുബൈ അന്താരാഷ്​ട്ര ചലചി​ത്രോത്സവത്തി​​െൻറ ഭാഗമായി പൊതുജനങ്ങൾക്കായി ഒരുക്കുന്ന സൗജന്യ പ്രദർശനത്തിലെ ആദ്യ ചിത്രമായി ഇന്ന്​ എട്ടുമണിക്കാണ്​​ ഇതു  പ്രദർശിപ്പിക്കുന്നത്​. എ.ആർ. റഹ്​മാ​ൻ സംഗീതമൊരുക്കുന്ന സിനിമയിൽ നായിക മലയാളിയായ മാളവിക മോഹനാണ്​. 
മുംബൈയുടെ ചേരിജീവിത പശ്​ചാത്തലത്തിൽ ഒരുക്കിയ ചിത്രം ഇന്ത്യയിലെ ദരിദ്ര മനുഷ്യരുടെ ജീവിതത്തിലേക്കും സ്​ത്രീകളുടെ പ്രതിസന്ധികളിലേക്കും കണ്ണുപായിക്കുന്നു. 

Tags:    
News Summary - dubai filmfest-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.