ദുബൈ: ‘മനസ്സുകളെ അടുപ്പിക്കുന്നു, ഭാവിയെ സൃഷ്ടിക്കുന്നു’ എന്ന പ്രമേയത്തിൽ നടത്തുന്ന ദുബൈ എക്സ്പോ 2020ൽ190 രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പായി. എക്സ്പോയുടെ മൂന്നാമത് അന്താരാഷ്ട്ര പാർട്ടിസിപൻറ്സ് യോഗത്തിെൻറ ആദ്യ ദിവസമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
ദുബൈയിൽ നടക്കുന്ന യോഗത്തിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറുകണക്കിന് പ്രതിനിധികളാണ് പെങ്കടുക്കുന്നത്. രണ്ട് വർഷം തികയുന്നതിന് മുമ്പ് ദുബൈ എക്സ്പോ 2020 ആറ് മാസത്തെ ആാഘോഷത്തിന് അന്താരാഷ്ട്ര സമൂഹത്തെ സ്വാഗതം ചെയ്യുമെന്ന് അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയും എക്സ്പോ ഡയറക്ടർ ജനറലുമായ റീം ആൽ ഹാഷിമി പറഞ്ഞു. ദുബൈ എക്സ്പോ 2020ൽ പെങ്കടുക്കുന്ന ഒാരോ രാജ്യവും തങ്ങളുെട പവലിയനിൽ രാജ്യത്തിെൻറ നേട്ടങ്ങൾ, നവീന ആശയങ്ങൾ, സംസ്കാരങ്ങൾ, ദീർഘകാല വീക്ഷണങ്ങൾ എന്നിവ പ്രദർശിപ്പിക്കും.
ആസ്േട്രലിയ, ബ്രസീൽ, ചെക് റിപ്പബ്ലിക്, ജർമനി, ലക്സംബർഗ്, ന്യുസിലാൻഡ്, ഒമാൻ, പോളണ്ട്, സ്വിറ്റ്സർലാൻഡ്, യു.കെ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങൾ നേരത്തെ തന്നെ പവലിയൻ പ്ലാനുകളും ഉപ പ്രമേയങ്ങളും തെരഞ്ഞെടുത്തിട്ടുണ്ട്. വരും മാസങ്ങളിൽ കൂടുതൽ രാജ്യങ്ങൾ ഇൗ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2020 ഒക്ടോബർ മുതൽ 2021 ഏപ്രിൽ വരെ നടക്കുന്ന എക്സ്പോയിൽ 2.5 കോടി സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 70 ശതമാനം സന്ദർശകർ രാജ്യത്തിന് പുറത്തുനിന്നായിരിക്കുമെന്നും കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.