ദുബൈ: യാത്രാ വാഹനങ്ങൾ ഒാടിക്കുന്നതിനുള്ള ലൈസൻ കിട്ടണമെങ്കിൽ മാനസികാരോഗ്യ, ഭാഷാ പരീക്ഷകൾ പാസാകണമെന്ന് ദുബൈ ആർടിഎ. ഇതിന് വേണ്ടി തയാറാക്കിയ മാന്വലുകൾ ഡ്രൈവിംഗ് പരിശീലന സ്ഥാപനങ്ങൾക്ക് നൽകും. ഒക്ടോബറോടെ സ്ഥാപനങ്ങൾ പരിശീലനം ഇൗ രീതിയിലേക്ക് മാറ്റണം. സുരക്ഷിതവും സുഗമവുമായ ഗതാഗതത്തിനൊപ്പം വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ള യാത്രക്കർക്ക് തൃപ്തികരമായ സേവനം ഉറപ്പാക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണെന്ന് ആർ.ടി.എയിൽ ഡ്രൈവർമാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കുന്ന വിഭാഗത്തിെൻറ ഡയറക്ടർ അബ്ദുല്ല ഇബ്രാഹിം അൽ മീർ പറഞ്ഞു.
ലേണേഴ്സ് ലൈസൻസിന് അപേക്ഷിക്കുന്നവർക്കുള്ള പ്രാഥമിക പരീക്ഷയിലെ ചോദ്യങ്ങൾ 192 ഭാഷകളിലേക്ക് വിവർത്തനം ചെയ്യാനുള്ള സംവിധാനവും ആർ.ടി.എ. ഒരുക്കിയിട്ടുണ്ട്. ഇംഗ്ലീഷും അറബിയും അറിയാത്തവർക്കും ലൈസൻസ് ലഭിക്കുന്നത് എളുപ്പമാക്കാനാണ് ഇൗ നടപടി. സ്കൈപ്പ് വഴിയാണ് ഇൗ സംവിധാനം പ്രവർത്തിക്കുക. നിലവിൽ 10ഭാഷകളിൽ മാത്രമാണ് ഇൗ സൗകര്യം ഉണ്ടായിരുന്നത്.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള പരിഭാഷകരാണ് ചോദ്യങ്ങൾ പരിഭാഷപ്പെടുത്തി നൽകുന്നത്. 500പേരാണ് ഇേപ്പാൾ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. കൂടുതൽ ആളുകളെ ഇതുമായി സഹകരിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. ഇതുവരെ 300 അപേക്ഷകർ 33 ഭാഷകൾ തെരഞ്ഞെടുത്തിട്ടുണ്ട്. അേപക്ഷകന് ആവശ്യമുള്ളതിൽ കൂടുതൽ സഹായം കിട്ടുന്നില്ലെന്ന് ഉറപ്പാക്കാൻ ഇവ റിക്കോർഡ് ചെയ്യുകയും ചെയ്യും. പരീക്ഷക്കുള്ള തീയതി കിട്ടിയവരിൽ ഇൗ സഹായം ആവശ്യമുള്ളവർ ഒരാഴ്ച മുമ്പ് ബുക്ക് ചെയ്യണം. 400 ദിർഹമാണ് ഫീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.