ഖിസൈസിലെ മദീന മാളിൽ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഗ്രൂപ് ചെയർമാൻ കെ.പി ബഷീർ ഉദ്ഘാടനം ചെയ്യുന്നു. ഡയറക്ടർ കെ.പി ജമാൽ, മദീന മാൾ റീട്ടെയ്ൽ ലീസിങ് മാനേജർ താരിഖ്
ഷാത്ത്, സറൂണി മുദ്ദഫർ തുടങ്ങിയവർ സമീപം
ദുബൈ: ജി.സി.സിയിലും ഇന്ത്യയിലുമായി വ്യാപിച്ചുകിടക്കുന്ന പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പിന്‍റെ ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് ദുബൈ ഖിസൈസിലെ മദീന മാളിൽ തുറന്നു. വെസ്റ്റേൺ ഇന്‍റർനാഷനൽ ഗ്രൂപ്പ് ചെയർമാൻ കെ.പി ബഷീർ ഹൈപ്പർമാർക്കറ്റിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. നെസ്റ്റോയുടെ 150ാത്തെ ഹൈപ്പർമാർക്കറ്റാണ് മദീന മാളിൽ തുറന്നിരിക്കുന്നത്. നെസ്റ്റോ ഹൈപ്പർമാർക്കറ്റ് മാനേജിങ് ഡയറക്ടർ കെ.പി ജമാൽ, മദീന മാൾ റീട്ടെയ്ൽ ലീസിങ് മാനേജർ താരിഖ് ഷാത്ത്, സറൂണി മുദ്ദഫർ തുടങ്ങിയ പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നെസ്റ്റോ മദീന മാൾ ഉപഭോക്താക്കൾക്കായി നിരവധി പ്രത്യേക ഓഫറുകളും ആകർഷകമായ പ്രൊമോഷനുകളും ഒരുക്കിയിട്ടുണ്ട്. യു.എ.ഇയോടുള്ള സ്നേഹവും നന്ദിയും പ്രതീക്ഷകളും പങ്കുവെക്കാൻ സന്ദർശകർക്ക് അവസരം നൽകുന്ന ‘വാൾ ഓഫ് ഗ്രാറ്റിറ്റ്യൂഡ്’ നെസ്റ്റോയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. സമൂഹത്തിന്‍റെ ഐക്യവും നന്ദിയും പ്രതിഫലിപ്പിക്കുന്ന ഒരു മനോഹരമായ ആശയമാണിതെന്ന് മാനേജ്മെന്റ വ്യക്തമാക്കി. ആധുനിക രീതിയിൽ സജ്ജീകരിച്ച ഹൈപ്പർമാർക്കറ്റിൽ വിശാലമായ പാർക്കിങ് സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. പഴം, പച്ചക്കറികൾ, മത്സ്യം, മാംസം, കോഴി, എഫ്.എം.സി.ജി ഉൽപ്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ്, ബേക്കറി, ഹോട്ട് ഫുഡ്, ഫാഷൻ തുടങ്ങി വിവിധ വിഭാഗങ്ങളിലായി വൈവിധ്യമാർന്ന ഉത്പന്നങ്ങളുടെ വൻ ശേഖരമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.