എറണാകുളം സ്വദേശി അൽ ഐനിൽ നിര്യാതനായി

അൽഐൻ: എറണാകുളം കളമശ്ശേരി ഏലൂർ സ്വദേശി അമ്പായത്തിൽ സമീർ (49) അൽഐനിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ് ച പുലർച്ചെ വീട്ടിൽ വെച്ചായിരുന്നു മരണം. എമിറേറ്റ്സ് ട്രാൻസ്‌പോർട് കമ്പനി ജീവനക്കാരനായിരുന്നു.

പിതാവ് :കുഞ്ഞു മരക്കാർ, മാതാവ് :ഹാജറ. അൽഐൻ ഒയാസിസ് ഇന്റർനാഷണൽ സ്കൂളിൽ അധ്യാപികയായ ഫൈജി സമീർ ആണ് ഭാര്യ. മക്കൾ: മുഹമ്മദ് ഇസ്‌മയിൽ, ഫാത്തിമ ഫൈറൂസ്, മുഹമ്മദ് ഇസ്ഹാഖ്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - Dubai death news-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.