ദുബൈ: കാർ വാങ്ങുന്നതിനായി ഉടമക്ക് വ്യാജ ചെക്ക് നൽകിയ കേസിൽ പ്രതികളെ നാടു കടത്താൻ ഉത്തരവിട്ട് ദുബൈ സിവിൽ കോടതി. കാറിന്‍റെ ഉടമസ്ഥതാവകാശ കൈമാറ്റം അസാധുവാക്കിയ കോടതി, പ്രതികളുടെ പേരിലുള്ള രജിസ്ട്രേഷൻ റദ്ദ് ചെയ്യാനും ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)യോട് നിർദേശിച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പരാതിക്കാരൻ കാർ വിൽക്കുന്നതിനായി ഉടമ ഓൺലൈനിൽ പരസ്യം നൽകിയത്. വൈകാതെ പ്രതികളിൽ ഒരാൾ ഉപഭോക്താവെന്ന വ്യാജേന ഇയാളുമായി ബന്ധപ്പെട്ടു. തുടന്ന് പ്രതികളിൽ ഒരാളുടെ പേരിൽ ബാങ്ക് ചെക്ക് നൽകി കാറിന്‍റെ വിൽപന നടപടികൾ പൂർത്തിയാക്കി. പ്രതികളെ വിശ്വസിച്ച ഉടമ ചെക്ക് പാസാകുന്നതിനിടയിൽ കാറിന്‍റെ ഉടമസ്ഥാവകാശം പ്രതികൾക്ക് കൈമാറുകയും ചെയ്തു.എന്നാൽ, പിന്നീട് ബാങ്കിൽ ചെന്നപ്പോഴാണ് പ്രതികൾ നൽകിയ ചെക്ക് വ്യാജനാണെന്ന് ബോധ്യപ്പെട്ടത്.
തുടർന്ന് ഇയാൾ ദുബൈ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഉടൻ അന്വേഷണം ആരംഭിച്ച പൊലീസ് നാലു പ്രതികളേയും പിടികൂടി. ദുബൈ മിസ്ഡിമീനിയർ കോടതിയിൽ ഹാജരാക്കിയ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും നാലു പേർക്കും മൂന്നു മാസം വീതം തടവു ശിക്ഷയും കാറിന്‍റെ വിലയായ 2.9 ലക്ഷം ദിർഹം പിഴയും വിധിച്ചു. നാലു പ്രതികളും ചേർന്നാണ് പിഴ അടക്കേണ്ടിയിരുന്നത്. പ്രതികൾ നൽകിയ വ്യാജ ചെക്ക് കണ്ടുകെട്ടാൻ ഉത്തരവിട്ട കോടതി, ശിക്ഷാ കാലാവധിക്ക് ശേഷം പ്രതികളെ നാടുകടത്താനും നിർദേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.