ദുബൈ: സുസ്ഥിരമായ ആരോഗ്യ സംരക്ഷണ മാതൃകകൾ അവതരിപ്പിക്കുന്നതിൽ ദുബൈ നഗരം എന്നും മൻപന്തിയിലാണ്. തിരക്കേറിയ നഗരങ്ങളിൽ വമ്പൻ ഷോപ്പിങ് മാളുകൾ പണിതുയർത്തുമ്പോഴും ലഭ്യമായ സ്ഥലങ്ങളിലെല്ലാം മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട് ദുബൈ സ്പോർട്സ് കൗൺസിൽ.
അത്തരത്തിൽ കഴിഞ്ഞ 15 വർഷത്തിനിടെ ദുബൈയിലുടനീളമുള്ള ഷോഷിങ് മാളുകളിൽ 173 ഓട്ട മത്സരങ്ങളാണ് സ്പോർട്സ് കൗൺസിൽ (ഡി.എസ്.സി) സംഘടിപ്പിച്ചത്. ദുബൈയിലെ പ്രശസ്തമായ ഷോപ്പിങ് മാളുകളിൽ ലഭ്യമായ സ്ഥലങ്ങളും മികച്ച അന്തരീക്ഷവും പ്രയോജനപ്പെടുത്താൻ സമൂഹത്തിലെ വ്യക്തികളെ പ്രോത്സാഹിപ്പിക്കാനും കായിക വിനോദത്തിന്റെ സംസ്കാരം കൂടുതൽ ജനകീയമാക്കാനും ലക്ഷ്യമിട്ടാണ് ഇത്തരം ഓട്ട മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് ഡി.എസ്.സി വ്യക്തമാക്കി.
സമൂഹത്തിലെ വിവിധ പ്രായക്കാർക്കും വിവിധ രാജ്യങ്ങളിലുള്ളവർക്കും ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതം ആസ്വദിക്കാനും ഷോപ്പിങ് മാളുകളുമായുള്ള ബന്ധം കൂടുതൽ സുദൃഡമാക്കാനും ഇത്തരം പരിപാടികൾ കൂടുതൽ വ്യാപകമാവുകയാണ്. ഇത്തരത്തിൽ അൽ ഖൂസ് ഒയാസിസ് സെന്ററിൽ ജൂലൈ 14ന് ഫിറ്റ് ഓൺ ക്ലിക് ഇവന്റ്സ് കോ സംഘടിപ്പിക്കുന്ന ഓട്ട മത്സരം നടക്കും. അതോടൊപ്പം ഡ്രാഗൺ മാർട്ട് 2വിൽ ഡ്രാഗൺ മാർട്ട് റണ്ണിങ് റേസും നടക്കുന്നുണ്ട്.
ദുബൈ ഹിൽസ് ഷോപ്പിങ് സെന്റർ, മിർദിഫ് സിറ്റി സെന്റർ, വാഫി ഷോപ്പിങ് സെന്റർ, ഇബ്നു ബത്തൂത്ത സെന്റർ, മാൾ ഓഫ് എമിറേറ്റ്സ്, മെർകാറ്റോ, ബുർജുമാൻ എന്നിവിടങ്ങളിലും എല്ലാ വർഷവും ദുബൈ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ റണ്ണിങ് റേസുകൾ നടത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.