അബൂദബി: നീന്തല്‍ സമയങ്ങളില്‍ കുട്ടികള്‍ മുങ്ങിമരിക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി അബൂദബി പൊലീസും അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയും. മേല്‍നോട്ടം ഇല്ലാത്തതിനാലും നീന്തല്‍ക്കുളങ്ങളുടെ സമീപം കുട്ടികളെ തനിയെ വിട്ടുപോവുന്നതും സുരക്ഷ മാർഗനിര്‍ദേശങ്ങള്‍ പാലിക്കാത്തതുമാണ് ഇത്തരം അപകടങ്ങള്‍ക്ക് പ്രധാനമായും കാരണമാവുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
വേനല്‍ക്കാലങ്ങളില്‍ ചൂടില്‍നിന്ന് ആശ്വാസം തേടി കുടുംബങ്ങള്‍ ബീച്ചുകളെയും നീന്തല്ക്കുളങ്ങളെയും ആശ്രയിക്കുന്നതിനാല്‍ അപകടങ്ങള്‍ നടക്കുന്നതും ഈ സമയങ്ങളിലാവുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. നീന്തല്‍ക്കുളങ്ങളില്‍ ഇറങ്ങുന്ന കുട്ടികളെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ധരിപ്പിക്കണം, കുട്ടികള്‍ തനിയെ നീന്തല്‍ക്കുളങ്ങളില്‍ ഇറങ്ങാതിരിക്കാന്‍ സംരക്ഷണ വേലികള്‍ സ്ഥാപിക്കണം, കുട്ടികള്‍ ആകൃഷ്ടരാവാന് സാധ്യതയുള്ളതിനാല്‍ നീന്തല്‍ക്കുളങ്ങളില്‍ നിന്ന് കളിപ്പാട്ടങ്ങള്‍ മാറ്റണം, കുട്ടികള്‍ നീന്തുന്ന സമയങ്ങളില്‍ മേല്‍നോട്ടത്തിന് ആളുവേണം തുടങ്ങിയ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആറാമത് സുരക്ഷിത വേനല്‍ ബോധവത്കരണ കാമ്പയിന്റെ ഭാഗമായി അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റി അറിയിച്ചു. ആഗസ്റ്റ് അവസാനം വരെയാണ് കാമ്പയിന് നീണ്ടുനില്‍ക്കുക.കഴിഞ്ഞ വര്‍ഷങ്ങളിൽ യു.എ.ഇയിലെ വിവിധ സ്ഥലങ്ങളില്‍ പിഞ്ചുകുട്ടികള്‍ വീടുകളിലെ നീന്തല്‍ക്കുളങ്ങളില്‍ മുങ്ങിമരിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബോധവത്കരണ കാമ്പയിനുമായി അധികൃതർ u.രംഗത്തെത്തിയത്.
ശ്രദ്ധിക്കേണ്ട സുരക്ഷ മുന്‍കരുതലുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.