നടപടികൾ പൂർത്തിയാക്കിയാൽ രണ്ട്​മണിക്കൂറിനകം ഡ്രൈവിങ്​ ലൈസൻസ് വീട്ടിലെത്തും

ദുബൈ: നടപടികൾ പൂർത്തിയാക്കിയ ലൈസൻസും വാഹന രജിസ്​​ട്രേഷൻ കാർഡും​ രണ്ട്​ മണിക്കൂറിനകം ഉടമയ്ക്ക്​ ലഭ്യമാക്കുന്ന സംവിധാനവുമായി ദുബൈ ​റോഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റി (ആർ.ടി.എ). കൂടുതൽ സൗകര്യപ്രദവും ലളിതവുമായ ഒരു പ്രക്രിയയിലൂടെയാണ്​ ഇത്​ സാധ്യമാക്കുന്നത്​. അതേ ദിവസം തന്നെ​ അബൂദബിയിലും ഷാർജയിലും ഇത്​ ലഭ്യമാവുമെന്ന്​​ ആർ.ടി.എ ട്വീറ്റ്​ ചെയ്തു.

പുതിയ സേവനങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ​ ആർ.ടി.എയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ ലഭ്യമാണ്​. ഡ്രൈവിങ്​ ക്ലാസുകളിൽ പ​ങ്കെടുക്കാതെ തന്നെ നാട്ടിലെ ലൈസൻസ്​ ദുബൈ ലൈസൻസാക്കി മാറ്റാനുള്ള ‘ഗോൾഡൻ ചാൻസ്​’ പദ്ധതിയും കഴിഞ്ഞ മാസം ആർ.ടി.എ പ്രഖ്യാപിച്ചിരുന്നു.

ഇതു വഴി ലൈസൻസ്​ എടുക്കുന്നവർ ഡ്രൈവിങ്​ ടെസ്റ്റിനും എഴുത്തുപരീക്ഷക്കും മറ്റ്​ രേഖകൾ തയ്യാറാക്കാനുമായി 2,200 ദിർഹം ഫീസ്​ നൽകണ​ം. ടെസ്റ്റിൽ പരാജയപ്പെടുന്നവർ വീണ്ടും അപേക്ഷിക്കുന്നതിന്​ മുമ്പ്​ ഡ്രൈവിങ്​ ക്ലാസുകളിൽ പ​ങ്കെടുക്കുകയും വേണം.

Tags:    
News Summary - Driving license

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.