13 രാജ്യങ്ങളുടെ ഡ്രൈവിങ്​ ലൈസൻസ്​ കൂടി യു.എ.ഇ ലൈസൻസിന്​ പരിഗണിക്കും

അബൂദബി: 13 രാജ്യങ്ങളിലെ പൗരന്മാർക്ക്​ കൂടി സ്വന്തം രാജ്യത്തെ ഡ്രൈവിങ്​ ലൈസൻസ്​ യു.എ.ഇ ലൈസൻസാക്കി മാറ്റാൻ അനുമതി നൽകി. വിദേശകാര്യ-അന്താരാഷ്​ട്ര സഹകരണ മന്ത്രാലയത്തി​​െൻറ വെബ്​സൈറ്റിലാണ്​ ഇൗ രാജ്യങ്ങളുടെ പേര്​ പ്രസിദ്ധീകരിച്ചത്​. ആസ്​ട്രിയ, സ്ലൊവാക്യ, ലക്​സംബർഗ്​, ചൈന, പോർച്ചുഗൽ, ഫിൻലൻഡ്​, റുമാനിയ, ഡെന്മാർക്ക്​, സെർബിയ, പോളണ്ട്​, നെതർലാൻഡ്​സ്​, ലാത്വിയ, ലിത്വാനിയ രാജ്യക്കാർക്കാണ്​ പുതുതായി ഇൗ സൗകര്യം അനുവദിച്ചത്​. ബ്രിട്ടൻ, യു.എസ്​, ഫ്രാൻസ്​, ജപ്പാൻ, ജർമനി, ഇറ്റലി, ബെൽജിയം, ഗ്രീസ്​, സ്​പെയിൻ, സ്വീഡൻ, നോർവേ, തുർക്കി, കാനഡ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, ആസ്​ട്രേലിയ, ന്യൂസിലൻഡ്​, സിംഗപ്പൂർ, ഹോ​േങ്കാങ്​ രാജ്യക്കാർക്ക്​​ ഇൗ സൗകര്യം നേരത്തെ തന്നെ ലഭ്യമായിരുന്നു.

Tags:    
News Summary - Driving Licence Uae Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.