Posted On
date_range Updated On
date_range ‘കൂട്ടം യു.എ.ഇ’ വാർഷികവും ഓണാഘോഷവും ഒക്ടോബർ 25ന്
ഷാർജ: കാസർകോട് ജില്ലയിലെ കുണ്ടംകുഴി പൂർവവിദ്യാർഥികളുടെ യു.എ.ഇ കൂട്ടായ്മയായ ‘കൂട്ടം യു.എ.ഇ’യുടെ പതിനഞ്ചാം വാർഷികവും ഓണാഘോഷവും ‘അധ്യായം 15 – സ്‌നേഹോത്സവം’ എന്ന പേരിൽ 2026 ഒക്ടോബർ 25ന് ഷാർജ ലുലു സെന്റർ മാളിൽ രാവിലെ മുതൽ വൈകുന്നേരം വരെ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. പ്രവാസി മലയാളികളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന ആഘോഷത്തിൽ പരമ്പരാഗത ഓണസദ്യ, കുടുംബാംഗങ്ങൾക്കും കുട്ടികൾക്കുമായി വിവിധ മത്സരങ്ങൾ, കലാപരിപാടികൾ, സാംസ്കാരിക സമ്മേളനം, ഗാനമേള എന്നിവ ഉൾപ്പെടെയുള്ള പരിപാടികൾ അരങ്ങേറും.
കൂട്ടം യു.എ.ഇയുടെ സാമൂഹിക സേവന പദ്ധതിയായ ‘സ്‌നേഹവീട്’ പദ്ധതിയുടെ ഭാഗമായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിനായി നിർമിക്കുന്ന അഞ്ചാമത് സ്‌നേഹവീടിന്റെ പ്രഖ്യാപനവും ഇതേ വേദിയിൽ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.