അബൂദബി: യു.എ.ഇക്കും ഇന്ത്യക്കുമിടയിലെ യാത്രാസൗകര്യങ്ങള്‍ കൂടുതല്‍ ശക്തമാക്കി അബൂദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഇന്ത്യയിലെ നാല് പുതിയ നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നു. നവി മുംബൈ, ഇന്‍ഡോര്‍, ലഖ്നോ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിലവില്‍ ആരംഭിച്ചുകഴിഞ്ഞു. അസം തലസ്ഥാനമായ ഗുവാഹത്തിയിലേക്കുള്ള നേരിട്ടുള്ള സര്‍വീസ് ആഗസ്റ്റ് ഏഴിനാണ് ആരംഭിക്കുക.
പുതിയ സര്‍വീസുകള്‍ ആരംഭിച്ചത് യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള വര്‍ധിച്ചുവരുന്ന യാത്രാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സഹായകമാകുമെന്ന് അബൂദബി എയര്‍പോർട്സ് സി.ഇ.ഒ അഹമ്മദ് ജുമാ അല്‍ ശംസി പറഞ്ഞു. പ്രാദേശിക വിമാനക്കമ്പനികളുമായുള്ള പങ്കാളിത്തം ശക്തമാക്കുന്നത് യാത്രക്കാര്‍ക്ക് കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കുന്നതിനൊപ്പം അബൂദബിയുടെ വിനോദസഞ്ചാര, സാമ്പത്തിക മേഖലകള്‍ക്ക് കരുത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര മാര്‍ക്കറ്റുകളില്‍ ഒന്നാണ് യു.എ.ഇ എന്നും എയര്‍ലൈന്റെ വളര്‍ച്ചയില്‍ അബൂദബിക്ക് വലിയ പങ്കുണ്ടെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചെയര്‍മാന്‍ നിപുണ്‍ അഗര്‍വാള്‍ പ്രതികരിച്ചു. നിലവില്‍ ഇത്തിഹാദ് എയര്‍വേയ്സ്, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവ അബൂദബിയില്‍നിന്ന് മുംബൈ, ന്യൂഡല്‍ഹി, കൊച്ചി തുടങ്ങിയ പ്രധാന ഇന്ത്യന്‍ നഗരങ്ങളിലേക്ക് പ്രതിദിന സര്‍വീസുകള്‍ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.