‘സ്മാർട്ട് ലിവിങ്’ കാമ്പയിന്‍റെ ഭാഗമായുള്ള ഫ്ലയറുകൾ നെസ്റ്റോ അധികൃതർ പുറത്തിറക്കുന്നു
ദുബൈ: പ്രമുഖ റീട്ടെയിൽ ശൃംഖലയായ നെസ്റ്റോയിൽ ജൂലൈ 30 മുതൽ ആഗസ്റ്റ് 30 വരെ ഒരു മാസം നീളുന്ന ‘സ്മാർട്ട് ലിവിങ്’ കാമ്പയിന് തുടക്കമായി. ആധുനിക ജീവിതശൈലിക്ക് അനുയോജ്യമായ പ്രീമിയം ടെക്‌നോളജി ഉൽപന്നങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ വിപണിയിലെത്തിക്കുകയാണ് ഈ കാമ്പയിനിലൂടെ നെസ്റ്റോ ലക്ഷ്യമിടുന്നത്.
ഡി.എസ്.എൽ.ആർ കാമറകൾ, ട്രാവൽ ആൻഡ് ആക്ഷൻ ക്യാമറകൾ, പ്രീമിയം സ്പീക്കറുകൾ, പ്രീമിയം ഹെഡ്‌ഫോണുകൾ, എൽ.ഇ.ഡി ടിവികൾ, മറ്റ് ആധുനിക ഗാഡ്ജറ്റുകൾ തുടങ്ങി യ പ്രീമിയം ഉൽപന്നങ്ങൾ പ്രത്യേക ഓഫറുകളോടെ ലഭ്യമാകും. അജ്മാൻ മുശ്രിഫ്, ബുതീന, മുവൈല, ബുർജ് നഹാർ, അൽ നഹ്‌ദ ദുബൈ, നാദ് അൽ ഹമർ, ജെ.വി.സി, മിയാ മാൾ, മദീന മാൾ എന്നിവിടങ്ങളിലെ നെസ്റ്റോ ഔട്ട്‌ലെറ്റുകളിലാണ് ഈ ഓഫറുകളുള്ളത്.
സ്മാർട്ട് ടെക്നോളജിയെ പിന്തുടരുന്നവർക്കും ഗാഡ്ജറ്റ് പ്രേമികൾക്കും മികച്ച അനുഭവം സമ്മാനിക്കുന്ന രീതിയിലാണ് നെസ്റ്റോ സ്മാർട്ട് ലിവിങ് കാമ്പയിൻ ക്രമീകരിച്ചിരിക്കുന്നത്. കാമ്പയിന്റെ ഭാഗമായി പ്രത്യേക വിനോദ, വിജ്ഞാന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ആഗസ്റ്റ് ഒന്നിന് നെസ്റ്റോ മിയാ മാളിൽ പ്രമുഖർ നയിക്കുന്ന ഫോട്ടോഗ്രാഫി ആൻഡ് വീഡിയോഗ്രാഫി വർക്ക്‌ഷോപ്പും വിന്റേജ് കാമറകളുടെ പ്രദർശനവും നടന്നിരുന്നു.
ഷഹീം മുത്തലിബ് (ഡിപാർട്മെന്റ് ഹെഡ്), യാസർ (ഇലക്ട്രോണിക്സ് ഡിപാർട്മെന്റ് ബയർ), അൻവർ (ഇലക്ട്രോണിക്സ് ഡിപാർട്മെന്റ് ബയർ), ആഷിഖ് (ഇലക്ട്രോണിക്സ് ഡിപാർട്മെന്റ് ബയർ), ഷമീർ (നെസ്റ്റോ ജനറൽ മാനേജർ), ഷറഫുദ്ദീൻ (ഡിപാർട്മെന്റ് മാനേജർ) എന്നിവർ കാമ്പയിന്‍റെ ഭാഗമായുള്ള പ്രത്യേക ഫ്ലയറുകൾ പുറത്തിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.