ഷാര്‍ജ: കയറി കിടക്കാന്‍ കൂര സ്വപ്നം കാണുന്നവര്‍ക്കും സ്ഥിര വരുമാനത്തിന് സംരംഭം തെരയുന്നവര്‍ക്കും ഒരു പോലെ വഴി കാണിക്കുകയാണ് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഇന്ത്യന്‍ വാണിജ്യ, വിനോദ, സാംസ്കാരിക മേളയായ കമോണ്‍ കേരള. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനൊപ്പം പ്രമുഖരായ നിര്‍മാതാക്കളുമായി നേരിട്ടുള്ള ആശയ വിനിമയത്തിനും ഷാര്‍ജ എക്സ്പോയില്‍ നടക്കുന്ന ‘ഗള്‍ഫ് മാധ്യമം കമോണ്‍ കേരള വേദി’യില്‍ അവസരമുണ്ട്. കേരളത്തിലെയും യു.എ.ഇയിലെയും മുന്‍നിര ബില്‍ഡേഴ്സാണ് ഏഴാമത് കമോണ്‍ കേരളയില്‍ സന്ദര്‍ശകരെ വരവേല്‍ക്കുന്നത്.
സമ്പന്നര്‍ക്ക് പുറമെ കുറഞ്ഞ വരുമാനക്കാര്‍ക്കും ഇന്ത്യയിലും യു.എ.ഇയിലും വീട് സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് കമോണ്‍ കേരള പ്രോപര്‍ട്ടി ഷോ തുറന്നിടുന്നത്. ചെറിയ തവണകളായി പണമടച്ച് വീട് സ്വന്തമാക്കാനും ഇവിടെ അവസരമുണ്ട്. വീട് എവിടെ വെക്കണം, എപ്പോള്‍ നിര്‍മിക്കണം, മികച്ച ബാങ്കിങ് ഓപ്ഷന്, ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ തുടങ്ങി ഭവന നിര്‍മാണവുമായി ബന്ധപ്പെട്ട സര്‍വ വിവരങ്ങളും കമോണ്‍ കേരളയിലത്തെുന്നവര്ക്ക് മുന്നില്‍ വിദഗ്ധരാണ് വിശദീകരിക്കുന്നത്.
ഹൈലൈറ്റ്, ശോഭ, കാപ്കോണ്‍ ഗ്രൂപ്പ്, ടെന്‍ എക്സ് പ്രോപ്പര്‍ട്ടീസ്, ഹോംസ് ഫോര്‍, ഇന്‍ഡ്രോയല്‍, ഹോംസ്റ്റഡ്, ആദംസ് എസ്.ഇസഡ് ഡെവലപ്പേഴ്സ്, ഇന്കൊല്ട്ട് ഇന്റീരിയേഴ്സ്, വൈത്തിരി വില്ളേജ്, റീഗേറ്റ് ബില്‍ഡേഴ്സ് തുടങ്ങിയരുടെ പ്രതിനിധികളും മാനേജ്മെന്റ് ടീമുമാണ് ഏഴാമത് ഗള്‍ഫ് മാധ്യമം കമോണ്‍ കേരളയില്‍ പവലിയനുകള്‍ ഒരുക്കിയിട്ടുള്ളത്. നിശ്ചിത സംഖ്യ നല്കിയാല് ബാക്കി പലിശരഹിത വായ്പ അടിസ്ഥാനത്തിലും വീട് സ്വന്തമാക്കാനുള്ള അവസരവും തുറന്നിടുകയാണ് കമോണ്‍ കേരള പ്രോപ്പര്‍ട്ടി ഷോ.
തുർക്കിയിലേക്കോ ചൈനയിലേക്കോ ഒരു ടൂറും പോകാം, ഒപ്പം വീട്ടിലേക്കുള്ള മൊത്തം ഫർണ്ണീച്ചർ കൂടെ വാങ്ങാൻ പറ്റിയാലോ ? കോഴിക്കോട് ആസ്ഥാനമായ സ്റ്റോറീസ് ഗ്രൂപ്പാണ് ഇത്തരമൊരു നൂതന ആശയവുമായി കമോൺ കേരളയിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്. വീടുകളിലേക്കും അപ്പാർട്മെന്റുകളിലേക്കും ഫർണിച്ചർ കുറഞ്ഞ വിലയിൽ തിരഞ്ഞെടുക്കാൻ ഇപ്പോൾ ചൈനയിലും മറ്റും ആളുകൾ പോകാറുണ്ട്. അവിടെയുള്ള റീറ്റെയ്ൽ ഷോറൂമുകളിൽ നിന്നും മാളുകളിൽ നിന്നുമാണ് ഇങ്ങനെ പോകുന്നവർ സാധാരണ പർചേസ് ചെയ്യാറ്.
ഇതിൽ നിന്നും വ്യത്യസ്തമായി സ്റ്റോറീസുമായി വർഷങ്ങളുടെ വ്യാപാരബന്ധമുള്ള നൂറോളം നിർമ്മാതാക്കളുടെ ഫാക്ടറികളിൽ നിന്നും നേരിട്ട് ഉത്പന്നങ്ങൾ വാങ്ങാനുള്ള അവസരമാണ് സ്റ്റോറീസ് ഒരുക്കുന്നത്. ഇത് വഴി അതാത് രാജ്യങ്ങളിലെ ചില്ലറ വില്പനയിടങ്ങളെക്കാൾ 30 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ഉപഭോക്താക്കൾക്ക് ഇഷ്ട ഫർണിച്ചറുകൾ ലഭ്യമാകും. ഇന്ത്യ, തുർക്കി, ചൈന, ഇറ്റലി മുതലായ രാജ്യങ്ങളാണ് പുതിയ മോഡലുകൾക്കായി തങ്ങളുടെ കസ്റ്റമേഴ്സ് പരിഗണന നൽകാറെന്ന് സ്റ്റോറീസ് ഡയറക്ടർ ഫിറോസ് പറഞ്ഞു.
മനസ്സിനിഷ്ടപ്പെട്ട സാധനങ്ങൾ തിരഞ്ഞെടുത്താൽ ബാക്കി എല്ലാം പിന്നെ സ്റ്റോറീസിന്റെ കയ്യിൽ ഭദ്രം. ഡോക്യൂമെന്റ് പണികളും ഷിപ്പിംഗും മുതൽ വീട്ടിലെത്തിച്ച് ഫിറ്റിങ് വരെ ഉത്തരവാദിത്തത്തോടെ സ്റ്റോറീസിന്റെ ഫർണീച്ചർ ടൂറിസം പാക്കേജിൽ ഉൾപ്പെടും. ടൂറിസം മേഖലയിൽ ഒരു പുതിയ പദം കൂടെ എഴുതിച്ചേർക്കുകയാണ് സ്റ്റോറീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.