ദുബൈ: യു.എ.ഇയിലെ പ്രവാസ സമൂഹത്തിലെ യുവതലമുറയുടെ പങ്ക് കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വളർച്ചയിൽ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന വിഷയത്തിൽ കേരള ഡയലോഗ്സ് സംഘടിപ്പിക്കുന്ന പരിപാടിയിൽ എം.പിയും ഐക്യരാഷ്ട്രസഭയുടെ മുൻ അണ്ടർ സെക്രട്ടറി ജനറലുമായ ഡോ. ശശി തരൂർ മുഖ്യ പ്രഭാഷണം നടത്തും. നവംബർ 23ന് വൈകീട്ട് അഞ്ചിന് ദുബൈ ഹെൽത്ത് കെയർ സിറ്റിയിലെ അൽ ജദ്ദാഫിലെ സ്വിസ് ഇന്റർനാഷനൽ സയന്റിഫിക് സ്കൂളിലാണ് പരിപാടി.
കേരളത്തിന്റെ വികസനത്തിൽ യുവതലമുറയിലെ പ്രവാസി മലയാളികൾക്ക് എങ്ങനെ സജീവമായി പങ്കുചേരാമെന്ന് ഡോ. തരൂർ വിശദീകരിക്കുമെന്ന് കേരള ഡയലോഗ്സ് സ്ഥാപകൻ മുഹമ്മദ് റാഫി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.