ഡോ. പി.കെ. പോക്കർ
ദുബൈ: പ്രമുഖ തത്ത്വചിന്തകനും സാഹിത്യനിരൂപകനുമായ ഡോ. പി.കെ. പോക്കറിന്റെ ആത്മകഥയായ ‘എരിക്കിൻ തീ’ നവംബർ 30ന് പ്രകാശനംചെയ്യും. ദുബൈ ഖിസൈസ് റിവാഖ് ഇൻസ്റ്റിറ്റ്യൂട്ടിൽ വൈകീട്ട് 4.30നാണ് പരിപാടി. ഷാജഹാൻ മാടമ്പാട്ട് പി. ശ്രീകലക്ക് പുസ്തകം നൽകി പ്രകാശനം നിർവഹിക്കും. ഇ.കെ. ദിനേശൻ പുസ്തകപരിചയം നടത്തും.
മലയാളത്തിൽ അപൂർവമായി എഴുതപ്പെട്ട ധൈഷണിക ബുദ്ധിജീവിയുടെ ആത്മകഥയിൽ സാംസ്കാരിക വിമർശനത്തോടൊപ്പം സ്വത്വ പ്രതിസന്ധികളെ സ്വന്തം ജീവിതാനുഭവത്തിന്റെ പശ്ചാത്തലത്തിൽ വിമർശനാത്മകമായി പ്രതിപാദിക്കുന്നുണ്ട്. പ്രകാശനത്തിനു ശേഷം ഡോ. പി.കെ. പോക്കറുമായി സംവദിക്കാനുള്ള അവസരമുണ്ടാക്കുമെന്ന് സംഘടകരായ അക്ഷരക്കൂട്ടം ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.