റാസല്‍ഖൈമ: റാക് ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡൻറും പത്തനംതിട്ട കുമ്പനാട് കൊട്ടക്കാട്ട് പുത്തന്‍വീട്ടില്‍ ജേക്കബിെൻറ മകനുമായ ഡോ. റജി ജേക്കബിെൻറ ഭാര്യ ഡോ. മേരി റജി (56) നാട്ടില്‍ നിര്യാതയായി. ഏഴ് വര്‍ഷമായി റാക് സഖര്‍ ആശുപത്രിയില്‍ സ്പെഷ്യല്‍ ശിശു രോഗ വിദഗ്ധയായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു ഇവര്‍. നാല് മാസം മുമ്പാണ് നാട്ടിലെത്തിയത്. ഞായറാഴ്ച്ച രാവിലെ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണം. സി. ജേക്കബിെൻറ ഗ്രേസ് ജേക്കബിെൻറ മകളാണ് ഡോ. മേരി റജി. മക്കള്‍: ഡോ. മിഷേല്‍ ഹന്ന റജി, റൂഷില്‍ റജി. മരുമകന്‍: ഡോ. ബിജോ കെ. ബെന്നി. സംസ്കാര ചടങ്ങുകള്‍ വ്യാഴാഴ്ച്ച രാവിലെ 11ന് കുമ്പനാട് സെൻറ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് സെമിത്തേരിയില്‍. ഡോ. മേരി റജിയുടെ നിര്യാണത്തില്‍ റാസല്‍ഖൈമയിലെ വിവിധ കൂട്ടായ്മകളും വ്യക്തിത്വങ്ങളും അനുശോചിച്ചു. ആതുര സേവന രംഗത്തെ മികച്ച വ്യക്തിത്വമാണ് ഡോ. മേരിയുടെ വിയോഗത്തിലൂടെ റാസല്‍ഖൈമക്ക് നഷ്ടമായിരിക്കുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.