ദുബൈ: വേൾഡ് ബിസിനസ് എയ്ഞ്ചൽസ് ഇൻവെസ്റ്റ്മെന്‍റ് ഫോറം (ഡബ്ല്യൂ.ബി.എ.എഫ്) ഇന്ത്യൻ പ്രതിനിധി സെനറ്റർ ഡോ. ഹാരിസ് എം. കോവൂരിനെ സീനിയർ സെനറ്ററായി ബോർഡ് ഓഫ് ഡയറക്ടേഴ്സ് തിരഞ്ഞെടുത്തു. ആഗോള നിക്ഷേപ-സംരംഭകത്വ രംഗത്ത് നൽകിയ ശ്രദ്ധേയ സംഭാവനകൾക്ക് ലഭിച്ച അംഗീകാരമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്. യൂറോപ്പിലെ മൊണാക്കോയിൽ നടക്കുന്ന ഈ വർഷത്തെ ഗ്രാൻഡ് അസംബ്ലിയിൽ പുതിയ പദവി ഔദ്യോഗികമായി സമ്മാനിക്കും. ഡബ്ല്യൂ.ബി.എ.എഫിന്‍റെ യു.എ.ഇ കൺട്രി ചെയർമാനായും പ്രവർത്തിച്ചു വരികയാണ് ഡോ. ഹാരിസ്. കോഴിക്കോട് ജില്ലയിലെ കോവൂർ സ്വദേശിയായ ഡോ. ഹാരിസ് ഖദീജ–മുഹമ്മദ് കോയ ദമ്പതികളുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.