ദുബൈ: ‘സ്ത്രീയാണ് ധനം, സ്ത്രീധനം അനിസ്ലാമികം’ ശീര്‍ഷകത്തില്‍ യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനുവരി 13ന് വൈകുന്നേരം 7.45ന് ദുബൈ അല്‍ഖൂസ് അല്‍ മനാര്‍ സെന്റര്‍ ഗ്രൗണ്ടില്‍ പൊതുസമ്മേളനം സംഘടിപ്പിക്കും. മൗലവി അബ്ദുസ്സലാം മോങ്ങം, ഹുസൈന് കക്കാട്, മമ്മൂട്ടി മുസ്ലിയാര് എന്നിവര്‍ പ്രഭാഷണം നടത്തും. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കായി വണ്പാസീവ് മെട്രോ സ്റ്റേഷനില്‍നിന്ന് ഷട്ടില്‍ സര്‍വിസ് ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍: 050 5242429. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും.
പ്രവര്‍ത്തകസമിതി യോഗത്തില്‍ യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് എ.പി. അബ്ദുസമദ് അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി പി.എ. ഹുസൈന് സ്വാഗതഭാഷണം നടത്തി. അബ്ദുല്‍ വാഹിദ് മയ്യേരി, മുഹമ്മദലി പാറക്കടവ്, അബ്ദുറഹ്മാന് ചീക്കുന്ന്, മുജീബ് എക്സല്‍, റഫീഖ് എറവറാംകുന്ന്, അന്‍സാര്‍, ഫൈസല്‍ അന്‍സാരി താനാളൂര്‍, കെ.സി. മുനീര്‍, അബ്ദുസമദ്, ഹനീഫ് സ്വലാഹി പുലാമന്തോള്‍, ഇല്യാസ് മുക്കം, അബൂ ഷമീര്‍ ഷാര്‍ജ, പി.പി ഖാലിദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.