ലബ്ബൈക്ക് കോഫി ആൻഡ് റസ്​റ്റാറൻറ്​ ഉദ്ഘാടന ചടങ്ങ്​

ദോശ മുതൽ പാസ്ത വരെ: ലബ്ബൈക്ക് കോഫി ആൻഡ് റസ്റ്റാറന്‍റ്​ തുറന്നു

ദുബൈ: ഏറെ തിരക്കുള്ള ശൈഖ്‌ സായിദ് റോഡിൽ- ആവി പറക്കുന്ന മസാല ദോശയും ഇഡലിയും അടക്കമുള്ള ഭക്ഷണ വിഭവങ്ങളുമായി ലബ്ബൈക്ക് കോഫി ആൻഡ് റസ്റ്റാറന്‍റ്​ തുറന്നു. അബൂദബിയിലേക്ക് പോകുന്ന വഴിയിൽ ഫിനാൻഷ്യൽ മെട്രോ സ്​റ്റേഷനടുത്ത് അൽ ഹവായ്​ ടവറിലാണ് തുറന്നിരിക്കുന്നത്.

ദുബൈയിലെ രണ്ടാമത്തെ ശാഖയാണ് ഇത്. ദക്ഷിണേന്ത്യൻ ഭക്ഷണങ്ങൾക്ക് പുറമേ ഇന്ത്യൻ, ചൈനീസ്, കോണ്ടിനെന്‍റൽ വിഭവങ്ങൾക്കൊപ്പം പൈതൃക അറബിക് രുചികളും തലശ്ശേരി പെരുമയുടെ കലർപ്പില്ലാത്ത വിഭവങ്ങളും വൈവിധ്യമാർന്ന മീൻരുചികളും കോഫി, സ്പെഷ്യൽ ജ്യൂസ്​, ദം ബിരിയാണി അടക്കം ഇവിടെ ലഭ്യമാണ്.

ദക്ഷിണേന്ത്യൻ ഭക്ഷണങ്ങൾ ലഭിക്കുന്ന റസ്റ്റാറന്‍റുകൾ ഈ റൂട്ടിൽ വിരളമാണ്. അത്തരമൊരു സാധ്യത മനസ്സിലാക്കിയാണ് ഈ വിഭവങ്ങൾക്ക് പ്രത്യേക ശ്രദ്ധ ചെലുത്തി സ്ഥാപനം തുറന്നതെന്ന് അണിയറ പ്രവർത്തകരായ കെ.പി. ഹാരിസും കെ.പി. സഹീറും പറഞ്ഞു. ഉദ്​ഘാടന ചടങ്ങിൽ അബ്​ദുൽ വാഫി, അബ്​ദുൽ ഷാദ്, അബ്​ദുൽ സാലിഖ്, ജാസിം അദ്നാൻ, ഖദീജ ദുആ, ആദിൽ ഹംദ് തുടങ്ങിയവരും പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.