അബൂദബി: നാളെ മുതൽ അബൂദബി ശൈഖ് മുഹമ്മദ് ബിൻ റാശിദ് റോഡിലൂടെ വാഹനമോടിക്കുന്നവർ നന്നായി ശ്രദ്ധിക്കണം. വേഗത കൂടിയാലും കുറഞ്ഞാലും പിഴ അടക്കേണ്ടി വരും. ഈ റോഡിലെ രണ്ട് ലൈനുകളിലാണ് വേഗ പരിധി നിശ്ചയിച്ചിരിക്കുന്നത്. ഒരു മാസമായി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ വേഗപരിധി നാളെ മുതൽ പ്രാബല്യത്തിൽ വരും. പാതയുടെ ഇടതുവശത്തെ രണ്ട് ലൈനുകളിലാണ് വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്. കൂടിയ വേഗത 140 കിലോമീറ്ററും കുറഞ്ഞത് 120 കിലോമീറ്ററുമാണ്. ഇത് പാലിച്ചില്ലെങ്കിൽ 400 ദിർഹം പിഴ വീണ സന്ദേശം മൊബൈൽ ഫോണിലെത്തും.
കുറഞ്ഞ വേഗതയില്‍ വാഹനമോടിക്കുന്നവര്‍ മൂന്നാമത്തെ ലെയിനാണ് ഉപയോഗിക്കേണ്ടത്. ഇവിടെ കുറഞ്ഞ വേഗപരിധി നിര്‍ണയിച്ചിട്ടില്ല. വലിയ വാഹനങ്ങള്‍ ഏറ്റവും ഒടുവിലത്തെ ലെയിനാണ് ഉപയോഗിക്കേണ്ടത്. ഈ ലെയിനിലും വേഗപരിധി നിര്‍ദേശിച്ചിട്ടില്ല. ഏപ്രിലില്‍ കുറഞ്ഞ വേഗപരിധി പ്രാബല്യത്തില്‍ വന്നെങ്കിലും പിഴ ഈടാക്കി തുടങ്ങിയിരുന്നില്ല. നിലവിൽ വേഗപരിധി പാലിക്കാന്‍ കഴിയാത്തവർക്ക് നോട്ടിസ് അയക്കുന്നുണ്ട്. റോഡ് സുരക്ഷ ഉറപ്പുവരുന്നതിന്‍റെ ഭാഗമായാണ് കുറഞ്ഞ വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.