ദുബൈ: നായ്ക്കളുടെ സഹായത്തോടെ ദുബൈ കസ്റ്റംസ് പിടികൂടിയത് 50 ലക്ഷം മയക്കുമരുന്ന് ഗുളികകൾ. ജബൽ അലി ഫ്രീസോ ണിൽ നിന്നാണ് ഇത്രയും മയക്കുമരുന്ന് പിടികൂടിയത്. വാഹനഘടകങ്ങൾ നിറച്ച കണ്ടെയ്നറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ഇവ. ഇതോടെ 2018 ജനുവരി മുതൽ ഇതുവരെ കെ 9 സ്നിഫിങ് നായ്ക്കളുടെ യൂണിറ്റ് പിടികൂടിയ മയക്കുഗുളികകളുടെ എണ്ണം 1.5 കോടിയായി. ഇൻറലിജൻറ്സ് ഉദ്യോഗസ്ഥർ റീജനൽ ഇൻറലിജൻറ്സ് ലൈസൺ ഒാഫീസ് വഴിയാണ് നടപടികൾ സ്വീകരിച്ചത്. മുൻകൂട്ടി വിവരം ലഭിച്ചതനുസരിച്ച് ഇൗ കണ്ടെയ്നർ കസ്റ്റംസ് ഇൻറലിജൻറ്സിെൻറ നിരീക്ഷണത്തിലായിരുന്നു. ഒളിപ്പുവെച്ചിരുന്ന മയക്കുമരുന്ന് എവിടെന്ന് കണ്ടെത്താനാണ് നായ്ക്കളെ ഉപയോഗിച്ചത്. കണ്ടെടുത്ത മയക്കുമരുന്നിന് 500 കിലോ ഭാരം വരും. 2016 മുതൽ 2019 വരെ കാലഘട്ടത്തിൽ 19 തവണയാണ് ജബൽഅലി കസ്റ്റംസ് മയക്കുമരുന്ന് പിടികൂടുന്നത്. ഇതിലൂടെ കണ്ടെടുത്തത് ഏകദേശം 22.5 കോടി മയക്കുമരുന്ന് ഗുളികകളും 51 കിലോ മറ്റ് മയക്കുമരുന്നുകളുമാണെന്ന് ദുബൈ കസ്റ്റംസ് ഡയറക്ടർ അഹ്മദ് മഹ്ബൂബ് മുസാബിഹ് പറഞ്ഞു. ദുബൈയിലേക്ക് കടക്കുേമ്പാൾ തന്നെ കണ്ടെയ്നർ നിരീക്ഷണത്തിലായിരുന്നുവെന്ന് കസ്റ്റംസ് ഇൻറലിജൻറ്സ് ഡയറക്ടർ സുഹൈബ് അൽ സുവൈദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.