ദുബൈ: ആരോഗ്യ പരിരക്ഷാ മേഖലയിലെ വിദഗ്ധർക്ക് പുതിയ വിസയും ലൈസൻസും ഒരുക്കി ദുബൈ ഹ െൽത് കെയർ സിറ്റി. ഇൗ മാസം 20 മുതൽ ആരംഭിക്കുന്ന ഇൗ ലൈസൻസ് ഉപയോഗപ്പെടുത്തി ദുബൈ ഹെൽ ത് കെയർ സിറ്റിയിൽ മൂന്ന് വൈദ്യപരിരക്ഷാ കേന്ദ്രങ്ങളിലായി പ്രവർത്തിക്കാം.രണ്ടു വർഷ കാലാവധിയാണ് ഇൗ വിസക്ക്. അന്താരാഷ്ട്ര മേഖലയിൽ നിന്നുള്ള ഡോക്ടർമാർ, ദന്തരോഗ വിദഗ്ധർ, സമാന്തര ചികിത്സാ വിദഗ്ധർ തുടങ്ങിയവർക്ക് ഇത് ഏറെ പ്രയോജനകരമാവും.
വിദേശരാജ്യങ്ങളിലുള്ള ഡോക്ടർമാർക്ക് ലൈസൻസിനു വേണ്ടി അപേക്ഷ നൽകാം. നിലവിൽ വിദേശത്തു നിന്ന് താൽകാലികമായി വരുന്ന ഡോക്ടർമാർക്ക് മൂന്നു മാസത്തേക്കുള്ള വിസയാണ് ലഭിക്കുന്നത്. അതു അടുത്ത മൂന്നു മാസത്തേക്ക് ദീർഘിപ്പിച്ചു നൽകുകയായിരുന്നു രീതി. പുതിയ വിസ വരുന്നതോടെ രണ്ടു വർഷത്തേക്ക് ദുബൈയിൽ ജോലി ചെയ്യുന്നതിന് ആതുരാലയങ്ങളുമായി കരാറിലേർപ്പെടാനാവും. ദുബൈയുടെ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമാണ് ഇൗ പദ്ധതിയെന്ന് ഡി.എച്ച്.സി.ആർ സി. ഇ.ഒ ഡോ. റമദാൻ അൽ ബലൂഷി വ്യക്തമാക്കി. വിവരങ്ങൾക്ക്: www.dhcr.gov.ae/en/E-Services
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.