അജ്മാന്: സ്വദേശിയെന്നോ പ്രവാസിയെന്നോ വിവേചനമില്ലാതെ ജനങ്ങളെ സ്നേഹിക്കുന്ന രാഷ്ട്രനായകരോടുള്ള സ്നേഹാദരം പ്രകടിപ്പിക്കാൻ പെന്‍സില്‍ ചിത്രങ്ങളുമായി ഇന്ത്യൻ ഡോക്ടർ. അജ്മാനിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന തമിഴ്നാട് ഊട്ടി സ്വദേശി ഡോക്ടര്‍ രവി ചന്ദ്രന് മണിയാണ് മനോഹരമായ ചിത്രങ്ങൾ ഒരുക്കിയത്. ചെറുപ്പത്തില്‍ നന്നായി ചിത്രങ്ങള്‍ വരക്കുമായിരുന്ന രവി ചന്ദ്രന് പട്ടാളത്തിലായിരുന്ന പിതാവിന്റെ ആഗ്രഹ പ്രകാരമാണ് ഡോക്ടറായത്. ജീവിത തിരക്കുകള്‍ വര്‍ദ്ധിച്ചതോടെ ചിത്ര രചന മുടങ്ങി.
ഇൗയിടെ ശൈഖ് സായിദും യു.എ.ഇ രാഷ്ട്ര നേതാക്കളും ഒരു മേശക്ക് ചുറ്റും ഇരിക്കുന്നതായി സ്വപ്നം കണ്ടപ്പോഴാണ് ആ ദൃശ്യം വരക്കാൻ തീരുമാനിച്ചത്. രാഷ്ട്രപിതാവ് ശൈഖ് സായിദ്, ഏഴ് എമിരേറ്റുകളുടെ ഭരണാധികാരികള്‍, ഏഴ് കിരീടാവകാശികള്‍, മുപ്പത്തിയൊന്നു കേന്ദ്ര മന്ത്രിമാര്‍ എന്നിവരടങ്ങുന്ന നാല്പത്തിയാറു പേരുടെയും കൂടെ തെൻറയും ചിത്രമടങ്ങുന്ന നാല്പത്തി ഏഴ് ചിത്രങ്ങളാണ് ഡോ. രവി ചന്ദ്രന് മണി ഒറ്റ ഫ്രെയിമില്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പ് നേടിയപ്പോള്‍ ലോകകപ്പ് ക്രിക്കറ്റില്‍ കളിച്ച നൂറ്റി ഇരുപത് കളിക്കാരുടെ ചിത്രം ഒരു പോസ്റ്റ് കാര്‍ഡില്‍ ഒരുക്കിയിട്ടുണ്ട് മുൻപൊരിക്കൽ രവി ചന്ദ്രന്. ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി ഇന്ത്യന്‍ എംബസിയിലോ കോൺസുലേറ്റിലോ നടക്കുന്ന പരിപാടികളില്‍ തന്റെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അവസരം അന്വേഷിക്കുകയാണ് ഡോക്ടര്‍ ഇപ്പോള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.