അബൂദബി: മലയാളി ഗവേഷകനും സൗദി അറേബ്യയിലെ കിങ് സൗദ് സർവകലാശാല അസിസ്റ്റൻറ് പ്രഫസറുമായ ഡോ. ബിനു ആൻറണിക്ക് പത്ത് ലക്ഷം ദിർഹത്തിെൻറ (ഏകദേശം ഒന്നേമുക്കാൽ കോടി രൂപ) ഖലീഫ ഡേറ്റ് പാം അവാർഡ്. അഞ്ച് വിഭാഗങ്ങളിലായി നൽകുന്ന അവാർഡിെൻറ ഒന്നാം വിഭാഗത്തിലാണ് ഡോ. ബിനു നേട്ടം കരസ്ഥമാക്കിയത്.
ഇൗത്തപ്പന കാർഷിക മേഖലയിലെ ശാസ്ത്രീയ വികസനങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഗവേഷണ സംഭാവനകൾ പരിഗണിച്ചാണ് ഖലീഫ ഡേറ്റ് പാം അവാർഡ് നൽകുന്നത്. മേയ് 15ന് അവാർഡ് വിതരണം ചെയ്യും.
കാസർക്കോെട്ട കേന്ദ്ര സർവകലാശാലയിൽ അസിസ്റ്റൻറ് പ്രഫസറായിരുന്ന ഡോ. ബിനു 2012 ജനുവരിയിലാണ് കിങ് സൗദ് സർവകലാശാലയിൽ ചേർന്നത്. കേന്ദ്ര സർവകലാശാലയിൽനിന്ന് പ്രാണി തന്മാത്ര ജീവശാസ്ത്രത്തിൽ (ഇൻസെക്റ്റ് മോളിക്യുലാർ ബയോളജി) 2005ൽ പി.എച്ച്.ഡി നേടി. ഇന്ത്യൻ കൗൺസിൽ ഒാഫ് അഗ്രികൾചർ റിസർച്ചിെൻറ സ്വർണമെഡൽ കരസ്ഥമാക്കിയിട്ടുണ്ട്. ജപ്പാൻ, സ്വീഡൻ രാജ്യങ്ങളിലെ സർവകലാശാലകളിലും പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം 21 ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിലൊന്ന് നേച്വർ മാസികയിൽ മറ്റൊരാളുമായി ചേർന്ന് എഴുതിയതാണ്.
ഖലീഫ ഡേറ്റ് പാം അവാർഡിെൻറ രണ്ടാം വിഭാഗത്തിന് സൗദി അറേബ്യയിലെ കിങ് ഫൈസൽ സർവകലാശാലയാണ് അർഹരായത്. ഇത്തപ്പന വ്യവസായ മേഖലയിൽ സർവകലാശാലയുടെ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്. മൂന്നാം വിഭാഗത്തിൽ യു.എ.ഇയിലെ അൽ വത്ബ മാരിയന്നറ്റ്, നാലാം വിഭാഗത്തിൽ ഒമാനിലെ മുസ്തഫ സാലിം അബ്ദുല്ല ബറാമി, അഞ്ചാം വിഭാഗത്തിൽ ഇൗജിപ്തിലെ ഡോ. ഹുസൈൻ സാമിർ അബ്ദുൽ റഹ്മാൻ സലാമ എന്നിവരും അവാർഡിന് അർഹരായി.
37 രാജ്യങ്ങളിൽനിന്നുള്ള 200 അപേക്ഷകളാണ് അവാർഡിെൻറ അഞ്ച് വിഭാഗങ്ങളിലേക്കുമായി വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.