ദുബൈ: ക്രമസമാധാനപാലന രംഗത്തെ വെല്ലുവിളികൾ പരിഹരിക്കാനുതകുന്ന നൂതനാശയങ്ങൾ വികസിപ്പിക്കാൻ കഴിവുള്ളവരെ ദുബൈ പൊലിസ് തേടുന്നു. മികച്ച ആശയമുള്ളവർക്ക് 25000 ദിർഹമാണ് നൽകുക.
പൊലീസിങ്, സുരക്ഷ, ട്രാഫിക് മാനേജ്മെൻറ്, കുറ്റകൃത്യങ്ങൾ തടയൽ, ഉപഭോക്തൃ സന്തോഷം എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ പരിഹരിക്കാൻ സഹായിക്കുന്നതിന് ദുബൈ പോലീസ് ആരംഭിച്ച പുതിയ 'ഇന്നൊവേഷൻ പ്ലാറ്റ്ഫോം'ആണ് നവീന ആശയങ്ങൾ പങ്കുവെക്കാൻ അവസരമൊരുക്കുന്നത്. മയക്കുമരുന്ന് ഉപയോഗം തീർക്കുന്ന അപകടങ്ങളെക്കുറിച്ച് അവബോധം വളർത്തുക, ഡെലിവറി മോട്ടോർസൈക്കിൾ അപകടങ്ങൾ ഗണ്യമായി കുറക്കുക, പൊതുഗതാഗതരംഗത്ത് അപകടങ്ങൾ കുറയ്ക്കുക, ഓൺലൈൻ കൊള്ള, സൈബർ ഭീഷണി തുടങ്ങിയ മേഖലകളിലാണ് ദുബൈ പോലീസ് പിന്തുണ തേടുന്നത്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. ഓരോ നൂതന ആശയങ്ങൾക്കും 25,000 ദിർഹം വീതം സമ്മാനമായി ലഭിക്കും. ലഭിക്കുന്ന ആശയങ്ങൾ ദുബൈ പൊലിസിലെ പ്രത്യേക ഇന്നൊവേഷൻ കമ്മിറ്റി പരിശോധിച്ച് വിലയിരുത്തിയ ശേഷമായിരിക്കും ജേതാക്കളെ പ്രഖ്യാപിക്കുക. മികച്ച ആശയങ്ങൾ ജൂൺ 26നകം ലഭിക്കണം. ഭാവി കെട്ടിപ്പടുക്കുന്നതിൽ നൂതനമായ ആശയങ്ങൾക്ക് വലിയ പ്രധാന്യമുണ്ടെന്ന് ദുബൈ പോലീസ് കമാൻഡർ ഇൻ ചീഫ് ലഫ്റ്റനൻറ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു.
ദുബൈ പോലീസിന്റെ പ്രധാന ആകർഷണമാണ് ഇന്നൊവേഷൻ. പൊലിസിെൻറ ചുമതലകൾ എളുപ്പത്തിൽ നിർവഹിക്കാൻ ഇതുപകരിക്കും.ജീവനക്കാരും പൊതുജനങ്ങളും നൽകുന്ന ആശയങ്ങളിലൂടെ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുകകയാണ് ലക്ഷ്യമെന്നും 'ഇന്നൊവേഷൻ പ്ലാറ്റ്ഫോം' ഉദ്ഘാടന വേളയിൽ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.