ഡി.​എം.​സി.​സി-​ഇ​ബ്​​നു​ബ​ത്തൂ​ത്ത മെ​ട്രോ സേ​വ​നം പു​ന​രാ​രം​ഭി​ക്കു​ന്നു

ദു​ബൈ: റൂ​ട്ട്​ 2020 പ​ദ്ധ​തി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സൗ​ക​ര്യാ​ർ​ഥം ര​ണ്ടു സ്​​റ്റേ​ഷ​നു​ക​ൾ​ക്കി ​ട​യി​ൽ താ​ൽ​കാ​ലി​ക​മാ​യി നി​ർ​ത്തി വെ​ച്ച സേ​വ​നം ദു​ബൈ മെ​ട്രോ പു​ന​സ്​​ഥാ​പി​ക്കു​ന്നു. ഏ​പ്രി​ൽ 19 മു​ത​ൽ ദു​ബൈ മെ​ട്രോ റെ​ഡ്​ ലൈ​നി​ലെ ഡി.​എം.​സി.​സി​യി​ൽ നി​ന്ന്​ ഇ​ബ്​​നു​ബ​ത്തൂ​ത്ത സ്​​റ്റേ​ഷ​നി​ലേ​ക്ക്​ പോ​കു​​വാ​ൻ സൗ​ജ​ന്യ ഷ​ട്ടി​ൽ ബ​സ്​ സേ​വ​നം വേ​ണ്ടി വ​രി​ല്ല. 2018 ജ​നു​വ​രി അ​ഞ്ചു മു​ത​ൽ ഇൗ ​സ്​​റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ൽ മെ​ട്രോ ഒാ​ട്ടം നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ബ്​​നു ബ​ത്തൂ​ത്ത സ്റ്റോ​പ്പി​നു ശേ​ഷ​മു​ള്ള സ്​​റ്റേ​ഷ​നു​ക​ളി​ലേ​ക്ക്​ പോ​കേ​ണ്ട യാ​ത്ര​ക്കാ​ർ ഡി.​എം.​സി.​സി​യി​ൽ ഇ​റ​ങ്ങി താ​ഴെ ത​യ്യാ​റാ​ക്കി നി​ർ​ത്തി​യി​രു​ന്ന ആ​ർ.​ടി.​എ​യു​ടെ ബ​സി​ൽ ക​യ​റി ഇ​ബ്​​നു ബ​ത്തൂ​ത്ത​യി​ൽ എ​ത്തി മെ​ട്രോ യാ​ത്ര പു​ന​രാ​രം​ഭി​ക്കാ​റാ​യി​രു​ന്നു. ഇ​വ​ക്ക്​ ഇ​ട​യി​ലെ ന​ഖീ​ൽ ഹാ​ർ​ബ​ർ ആ​ൻ​റ്​ ട​വ​ർ സ്​​റ്റേ​ഷ​നും പാ​ർ​ക്കി​ങ്​ കേ​ന്ദ്ര​വും പ​ണി പൂ​ർ​ത്തി​യാ​കും വ​രെ അ​ട​ഞ്ഞു ത​ന്നെ കി​ട​ക്കും. പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം കൂ​ടു​ത​ൽ സു​ഗ​മം ആ​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ പ​രി​ശ്ര​മ​ങ്ങ​ളും ആ​ർ.​ടി.​എ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന്​ റെ​യി​ൽ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ മു​ഹ​മ്മ​ദ്​ യൂ​സു​ഫ്​ അ​ൽ മു​ദാ​റി​ബ്​ പ​റ​ഞ്ഞു.
Tags:    
News Summary - dmcc ibnubathootha-uae-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.