അബൂദബി പൊലീസ് ഡയറക്ടർ ജനറൽ മേജർ ജനറൽ മക്തൂം അലി അൽ ഷെരീഫി അടിയന്തര നമ്പറിലെ കാളുകൾ സ്വീകരിക്കുന്നു
അബൂദബി: 999 എന്ന എമർജൻസി നമ്പറിൽ എത്തിയ കാളുകൾ പൊതുജനങ്ങളിൽനിന്ന് നേരിട്ട് സ്വീകരിച്ച് അബൂദബി പൊലീസ് ഡയറക്ടർ ജനറൽ മേജർ ജനറൽ മക്തൂം അലി അൽ ഷെരീഫി. കാര്യക്ഷമത, ഫലപ്രാപ്തി, അപകടം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ പൊലീസ് എത്തുന്ന സമയം എന്നിവ വിലയിരുത്താനാണ് അദ്ദേഹം നേരിട്ടെത്തിയത്.
സെൻട്രൽ ഓപറേഷൻ സെക്ടറിലെ ഓപറേഷൻസ് ഡിപ്പാർട്ട്മെൻറിെൻറ കമാൻഡ് ആൻഡ് കൺട്രോൾ സെൻററിലെ അടിയന്തര നമ്പറിൽ എത്തിയ കാളുകളാണ് അദ്ദേഹം സ്വീകരിച്ചത്. ജനങ്ങളുടെ ആവശ്യങ്ങൾ, പ്രതീക്ഷകൾ, അഭിപ്രായം, വെല്ലുവിളികൾ, നിർദേശങ്ങൾ എന്നിവ അദ്ദേഹം പൊതുജനങ്ങളിൽനിന്ന് സ്വീകരിച്ചു. സെൻററിെൻറ പ്രവർത്തനങ്ങളിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.