അബൂദബി: ഹമീർ ജിൻസെങ്, കോഫി മിഠായികൾ വിപണിയിൽ നിന്ന് പിൻവലിക്കാൻ ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിെൻറ ഉത്തരവ്. പ്രമേഹ രോഗികൾക്കും ഹൃദയ സംബന്ധമായ പ്രശ്നങ്ങളുള്ളവർക്കും പാർശ്വഫലമുണ്ടാക്കാൻ വഴിവെക്കുന്ന മരുന്ന് അടങ്ങിയതിെൻറ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഒൗദ്യോഗിക വാർത്താ ഏജൻസി വാം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
മരുന്നു സംബന്ധിച്ച ഉന്നതതല ജാഗ്രതാ സമിതിയുടെ ചെയർമാനും മന്ത്രാലയത്തിെൻറ ആരോഗ്യ നയവിഭാഗം അസി.അണ്ടർ സെക്രട്ടറിയുമായ ഡോ. അമീൻ ഹുസൈൻ അൽ അമീറിയെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. വിശകലന പഠനങ്ങളിൽ കടുത്ത രക്തസമ്മർദം ഉണ്ടാക്കുന്ന നോർതൽഡാലഫിൽ അടങ്ങിയതായി കണ്ടെത്തിയിരുന്നതായി മന്ത്രാലയത്തിലെ മരുന്ന് വിഭാഗം ഡയറക്ടർ ഡോ. റുഖിയ അൽ ബസ്തകി വ്യക്തമാക്കി. കടകളിൽ നിന്ന് ഒഴിവാക്കിയതിനു പുറമെ ഇവ കഴിക്കരുതെന്ന് ഉപഭോക്താക്കൾക്ക് ഫുഡ് ആൻറ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പും നൽകിയതായി ഡോ. റുഖിയ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.