ഷാർജ: കോവിഡ് മഹാമാരിയെ തുടർന്ന് ഷാർജയിൽ നിർത്തിവെച്ച മരുഭൂ സഫാരി പുനരാരംഭിക്കാൻ അനുമതിയായി. കോവിഡ് സുരക്ഷ മാനദണ്ഡങ്ങളും പൊലീസ് മുന്നറിയിപ്പുകളും കൃത്യമായി പാലിച്ചുവേണം മരുഭൂമിയിലേക്കിറങ്ങാൻ. ടൂർ ഓപറേറ്റർമാർ നടപ്പാക്കേണ്ട സുരക്ഷ നടപടികൾ വ്യക്തമാക്കുന്ന ഗൈഡ് ഷാർജ കോമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്മെൻറ് അതോറിറ്റി (എസ്.സി.ടി.ഡി.എ) പുറത്തിറക്കി. നിയമപ്രകാരം, ഏതെങ്കിലും തരത്തിലുള്ള വിട്ടുമാറാത്ത അസുഖങ്ങളോ ശ്വാസകോശ സംബന്ധമായ രോഗങ്ങളോ ഉള്ളവർ മരുഭൂ പര്യടനങ്ങൾ ഒഴിവാക്കണം. ശുചിത്വവും അണുനശീകരണ നടപടികളും പാലിക്കേണ്ടതുണ്ട്. യാത്രക്കാരും ഡ്രൈവർമാരും ഉൾപ്പെടെ എല്ലാവർക്കുമായി പരിശോധനകളും താപനില പരിശോധനയും നടത്തണം. വാഹനത്തിനുള്ളിൽ ഭക്ഷണപാനീയങ്ങൾ അനുവദനീയമല്ല. ഓരോ എസ്.യു.വിയിലും സുരക്ഷ നടപടികളെക്കുറിച്ചുള്ള നിർദേശങ്ങൾ നൽകണം. വാഹനങ്ങളിലും പൊതുസ്ഥലങ്ങളിലും സമഗ്രമായ അണുവിമുക്തമാക്കൽ നടപ്പാക്കണം -എസ്.സി.ടി.ഡി.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.