ഷാര്‍ജ: ഷാര്‍ജ പൊലീസും ഡ്രൈവിങ് പരിശീല കേന്ദ്രവും സംയുക്തമായി നടപ്പിലാക്കിയ പരിശീ ലന കളരിയിൽ മരുഭൂമിയിൽ വാഹനമോടിക്കുന്നതിന് പരിശീലനം നേടിയ ആദ്യ സംഘത്തിന് ഡെസേര്‍ട്ട് ഡ്രൈവിങ് ലൈസന്‍സുകള്‍ വിതരണം ചെയ്തു. മരുഭൂമിയില്‍ ഉല്ലാസത്തിലേര്‍പ്പെടാന്‍ വരുന്നവരുടെയും ഡ്രൈവര്‍മാരുടെയും സുരക്ഷിതത്വത്തിന് മുന്‍ഗണന നല്‍കിയുള്ള പരിശീലനമാണ് നടപ്പിലാക്കിയത്. പ്രായോഗിക പരീശിലനം കൃത്യമായി പൂര്‍ത്തിയാക്കിയെന്ന് ഉറപ്പാക്കിയ ശേഷമാണ് ലൈസന്‍സുകള്‍ അനുവദിച്ചതെന്ന് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ കേണല്‍ ഡോ. അഹ്മദ് സഈദ് അല്‍ നൂര്‍ പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിെൻറ തന്ത്രപരമായ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട്, പൊതുജനങ്ങള്‍ക്ക് നല്കുന്ന സേവനങ്ങളുടെ നിലവാരം വികസിപ്പിക്കാന്‍ ഷാര്‍ജ പൊലീസ് നിരവധി പ്രായോഗിക രീതികള്‍ അവലംബിക്കുന്നുണ്ട്.
ഇത് ഉപഭോക്താവിെൻറ സംതൃപ്തി വര്‍ധിപ്പിക്കുന്നതുമാണെന്ന് നൂര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.