ദ​ർ​ബ് സൗ​ഹൃ​ദ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച ആ​റാ​മ​ത് ഏ​ക​ദി​ന സെ​വ​ൻ​സ് ഫു​ട്‌​ബാ​ളി​ൽ വി​ജ​യി​ക​ളാ​യ മെ​ട്രോ ഖ​മീ​സ് ടീം ​ ട്രോ​ഫി​യു​മാ​യി 

ദർബ് സോക്കർ 2022; മെട്രോ ഖമീസ് ജേതാക്കൾ

ജിദ്ദ: ദർബ് സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച ആറാമത് ഏകദിന സെവൻസ് ഫുട്‌ബാൾ ടൂർണമെന്റിൽ ജസീറ മന്തി റിജാല് അൽമായെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ച് മെട്രോ ഖമീസ് ജേതാക്കളായി.

വാശിയേറിയ ഫൈനൽ മത്സരത്തിന്റെ രണ്ടാം പകുതിയിൽ നിഷാദ് മണ്ണാർക്കാടാണ് മെട്രോ ഖമീസിനുവേണ്ടി വിജയഗോൾ നേടിയത്.

മികച്ച കളിക്കാരനായി ജസീറ മന്തിയുടെ വിഷ്ണുവിനെ തിരഞ്ഞെടുത്തു. ദർബിലെ പൗരപ്രമുഖൻ മുഹമ്മദ്‌ കുട്ടിയിൽനിന്നും വിജയികൾ കപ്പ് ഏറ്റുവാങ്ങി. സാമൂഹിക പ്രവർത്തകൻ ഹാരിസ് കല്ലായ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സുൽഫിക്കർ ദർബ് അധ്യക്ഷത വഹിച്ചു. ഷാജി പരപ്പനങ്ങാടി മുഖ്യപ്രഭാഷണം നടത്തി. കുഞ്ഞാവു ദർബ് സ്വാഗതവും കരീം മാവൂർ നന്ദിയും പറഞ്ഞു.

Tags:    
News Summary - Derb Soccer 2022; Metro Khamis winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.