അജ്മാന്‍: ചുരുങ്ങിയ ചെലവില്‍ അജ്മാനില്‍ നിന്ന് ദുബൈയിലേക്ക് ആഡംബര ബസില്‍ യാത്ര ചെയ്യാന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ അവസരമൊരുക്കുന്നു. സൗജന്യ വൈ ഫൈ, സിനിമ അടക്കമുള്ള അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ബസുകളാണ് ദുബൈ^അജ്മാൻ റൂട്ടിൽ സർവീസ് നടത്തുന്നത്. 15 ദിര്‍ഹമാണ് ദുൈബയിലേക്ക് ഈടാക്കുന്നത്. ദുബൈയില്‍ നിന്ന് തിരിച്ചാകട്ടെ 12 ദിര്‍ഹവും. ഈ റൂട്ടില്‍ അരമണിക്കൂര്‍ ഇടവേളയിൽ സര്‍വീസുകള്‍ നടത്തുന്നതിനു പുതിയ ഏഴു ബസുകളാണ് ഒരുക്കിയിട്ടുള്ളത്.
അജ്മാന്‍ മുസല്ലയിലെ ബസ് സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട് ദുബൈ റാഷിദിയ മെട്രോ വരെയാണ് സര്‍വീസ്. മുന്നിലെ ഇരിപ്പിടത്തിെൻറ പിറകിലായി യാത്രക്കാരന് കാണാന്‍ സൗകര്യത്തിലാണ്സ്ക്രീനുകള്‍ ഒരുക്കിയിരിക്കുന്നത്.
ഈ അത്യാധുനിക ബസുകളില്‍ 50 പേര്‍ക്ക് യാത്ര ചെയ്യാവുന്നതാണ്. അജ്മാനിലെ എല്ലാ ബസ് സ്റോപ്പുകളിലും ബസുകളുടെ സമയക്രമങ്ങളും അടുത്ത ബസ് എത്തുമെന്ന കണക്കും രേഖപ്പെടുത്തിയ ഇലക്ട്രോണിക് സ്ക്രീനുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് അജ്മാൻ പൊതുഗതാഗത കോർപ്പറേഷന്‍ എക്സിക്യുട്ടീവ് ഡയരക്ടര്‍ ഉമർ മുഹമ്മദ് ലൂത്ത അറിയിച്ചു. പൊതു ഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ അജ്മാനില്‍ കഴിഞ്ഞ കാലയളവില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.