ബില്ലടക്കാൻ വൈകിയോ : റീകണക്​ഷൻ ഫീസ് കൂടി അടക്കണമെന്ന്​ ഇത്തിസാലാത്ത്​

ദുബൈ: യു.എ.ഇയിൽ ഫോൺ, ഇൻറർനെറ്റ്​ ബില്ലടക്കാൻ വൈകിയതിനെ തുടർന്ന്​ സർവിസ്​ നിർത്തലാക്കിയാൽ റീകണക്​ഷൻ ഫീസ്​ കൂടി അടക്കേണ്ടിവരുമെന്ന്​ ടെലികോം കമ്പനിയായ ഇത്തിസാലാത്ത് അധികൃതർ അറിയിച്ചു. ​

ബില്ലടക്കാൻ വൈകുന്നത്​ ഉപഭോക്​താവി​െൻറ ക്രെഡിറ്റ്​ സ്കോർ കുറക്കുമെന്നും ഇത് യു.എ.ഇയിലെ ബാങ്കുകളിൽ നിന്ന് വ്യക്തിഗത ധനകാര്യ സേവനങ്ങൾ നേടുന്നതിനെ സ്വാധീനിക്കുമെന്നും അധികൃതർ അറിയിച്ചു.

ഇത്തിസാലാത്ത്​ എല്ലാ മാസവും ആദ്യമാണ്​ ബില്ലുകൾ നൽകാറുള്ളത്​. പിഴകൂടാതെ അടച്ചുതീർക്കാനുള്ള അവസാന തീയതി ഒാരോ മാസവും 15 ആണ്​.

ഇത്​ കഴിഞ്ഞാൽ സേവനങ്ങൾ നിർത്തലാക്കപ്പെടും. സേവനങ്ങൾ പുനഃസ്​ഥാപിക്കാൻ പിന്നീട്​ വാറ്റ്​ അടക്കം 26.25 ദിർഹം റീകണക്​ഷൻ ഫീസ്​ അടക്കേണ്ടിവരും. എല്ലാ മാസവും ബില്ലുകൾ തടസ്സരഹിതമായി അടക്കാൻ ഉപഭോക്താക്കളെ അവരുടെ ക്രെഡിറ്റ് കാർഡ് 'ഓട്ടോ പേ'ക്കായി ഇത്തിസാലാത്തിൽ രജിസ്​റ്റർ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതായി കമ്പനി അറിയിച്ചു.

അതേസമയം, തങ്ങളുടെ സേവനങ്ങൾക്ക്​ റീകണക്​ഷൻ ഫീസ്​ നൽകണ്ടേതില്ലെന്ന്​ രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം ഓപറേറ്ററായ 'ഡു' അധികൃതർ അറിയിച്ചു. എന്നാൽ, 100 ദിവസത്തിനകം കുടിശ്ശിക ബിൽ അടച്ചാലേ ഈ സൗകര്യമുണ്ടാകൂവെന്നും കമ്പനി അധികൃതർ അറിയിച്ചു.

Tags:    
News Summary - Delay in paying the bill: Etisalat demands payment of reconnection fee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.