ഫുജൈറ: യമനിൽ നിയമാനുസൃത സർക്കാർ പുനഃസ്ഥാപിക്കുന്നതിന് വേണ്ടി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയിൽ പ്രവർത്തിക്കവേ രക്തസാക്ഷിയായ യു.എ.ഇ സൈനികൻ ഖലീഫ ഹാഷിൽ ആൽ മിസ്മരിയുടെ (29) മൃതദേഹം ഫുജൈറയിലെ ഗർഫയിൽ ഖബറടക്കി. ഫുജൈറയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിൽ നടന്ന മയ്യിത്ത് നമസ്കാരത്തിൽ ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് ആൽ ശർഖി, ശൈഖ് മക്തും ബിൻ ഹമദ് ആൽ ശർഖി തുടങ്ങി നിരവധി പേർ പെങ്കടുത്തു. മിസ്മരിയുടെ കുടുംബത്തെ അനുശോചനമറിയിക്കുന്നുവെന്നും അദ്ദേഹത്തിെൻറ ആത്മാവിന് നിത്യശാന്തിയും കാരുണ്യവും ലഭിക്കെട്ടയെന്നും ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് ആൽ ശർഖി പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെയാണ് മൃതദേഹം അബൂദബി അൽ ബതീൻ വിമാനത്താവളത്തിലെത്തിച്ച് ഫുജൈറയിലേക്ക് കൊണ്ടുപോയത്. യെമനിലേക്ക് ആദ്യമായി നിയോഗിക്കപ്പെട്ട സൈനികരിലൊരാളായിരുന്നു ഇദ്ദേഹം. സഹോദരന്മാരെല്ലാം സൈന്യത്തിൽ സേവനമനുഷ്ടിക്കുകയാണ്. ഭാര്യയും മൂന്ന് വയസ്സുള്ള മകളും ഒന്നര വയസ്സുള്ള മകനുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.