ദുബൈ: സാഹസിക പറക്കലിലൂടെ പ്രശസ്തനായ ജെറ്റ്മാൻ പൈലറ്റ് വിൻസേ റഫേറ്റിെൻറ മരണം അടിയന്തര ഘട്ടത്തിൽ പാരച്യൂട്ട് പ്രവർത്തിപ്പിക്കാത്തതു കൊണ്ടാണെന്ന് റിപ്പോർട്ട്. യു.എ.ഇ ജനറൽ ഏവിയേഷൻ അതോറിറ്റി നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ നവംബർ 17നാണ് പരിശീലനത്തിനിടെ സാഹസിക പൈലറ്റ് വിൻസേ റഫേറ്റ് അപകടത്തിൽ മരിച്ചത്.
ദുബൈയുടെ ഹ്യൂമൻ ഫ്ലൈറ്റ് മിഷെൻറ ഭാഗമായി മനുഷ്യന് സ്വയം പറക്കാനുള്ള ശ്രമങ്ങളുടെ വിവിധ ഘട്ടങ്ങൾ വിജയകരമായി പിന്നിട്ട പൈലറ്റായിരുന്നു ഫ്രാൻസുകാരായ ഈ സാഹസികൻ. വിൻസേ റഫേറ്റിെൻറ മരണം സംബന്ധിച്ച് യു.എ.ഇ ജനറൽ ഏവിയേഷൻ അതോറിറ്റി നേരത്തേ അന്വേഷണം ആരംഭിച്ചിരുന്നു. അപകടം സംഭവിച്ച പറക്കലിനിടെ പൈലറ്റ് ദേഹത്ത് ഘടിപ്പിച്ചിരുന്ന കാമറകളിലെ വിഡിയോയും മറ്റും പരിശോധിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്.
അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കേണ്ട പാരച്യൂട്ട് വിൻസേ റഫേറ്റ് പ്രവർത്തിപ്പിച്ചില്ല എന്നാണ് കണ്ടെത്തൽ. എന്തുകൊണ്ടാണ് പ്രവർത്തിപ്പിക്കാതിരുന്നത് എന്നത് റിപ്പോർട്ട് വ്യക്തമാക്കുന്നില്ല. 800 അടി ഉയരത്തിൽ പറക്കുമ്പോൾ ശരീരത്തിൽ ഘടിപ്പിച്ച ജെറ്റ് വിങ്ങുകൾക്ക് നിയന്ത്രണം നഷ്ടപ്പെട്ടാൽ പാരച്യൂട്ട് പ്രവർത്തിപ്പിക്കണമെന്ന് നിർദേശിച്ചിരുന്നു. പേക്ഷ, അടിയന്തര ഘട്ടത്തിൽ പൈലറ്റ് അതിന് മുതിർന്നില്ല. പകരം ആകാശത്ത് വായുവിൽ പൊങ്ങിനിൽക്കാനാണ് ശ്രമിച്ചത്. നിലത്തുവീണ ശേഷമാണ് പാരച്യൂട്ട് പ്രവർത്തിപ്പിച്ചതെന്നും അതോറിറ്റി കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.