ദുബൈ: 25 വർഷമായി ദുബൈയിൽ സർക്കാർ മേഖലയിൽ സേവനമനുഷ്ടിച്ചു വരുന്ന പട്ടാമ്പി സ്വദേശിയായ അധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു.
കഴിഞ്ഞ ദിവസം രാവിലെ മുഹമ്മദ് ബിൻ സായിദ് റോഡിലുണ്ടായ അപകടത്തിൽ പട്ടാമ്പി ഇറക്കിങ്ങൽ സെയ്തലവിയുടെയും ഫാത്തിമയുടെയും മകൻ മുഹമ്മദ് കുട്ടി (53) ആണ് മരിച്ചത്.
ഭാര്യ: ഷെറീന. മക്കൾ: സരിഗ, ഗസല, സന. സഹോദരങ്ങൾ: മൊയ്തീൻ കുട്ടി, അഷ്റഫ് അലി, മുജീബ് റഹ്മാൻ, ഷാജഹാൻ (ദുബൈ), ഷിഹാബുദ്ദീൻ, ആയിഷ,സുലൈഖ, റഹ്മത്ത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് ദുബൈയിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.