വിസ റദ്ദാക്കി മടങ്ങാനിരുന്ന യുവാവ്​ അബൂദബിയിൽ നിര്യാതനായി

അബൂദബി: വിസ റദ്ദാക്കി നാട്ടിൽ പോകാനൊരുങ്ങിയ യുവാവ് ഹൃദയാഘാതം മൂലം അബൂദബിയിൽ മരിച്ചു. 
തൃക്കരിപ്പൂർ എളമ്പച്ചി മൈതാനിയിലെ റഫീഖ് (34) ആണ് ബുധനാഴ്​ച വൈകുന്നേരം അബൂദബി ശൈഖ് ഖലീഫ ആശുപത്രിയിൽ മരിച്ചത്. 
മൂന്ന് ദിവസമായി റഫീഖിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നെങ്കിലും കാര്യമാക്കിയിരുന്നില്ല. ബുധനാഴ്​ച ഉച്ചക്ക്​ ശേഷം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

15 വർഷത്തോളമായി എമിറേറ്റ്സ് ട്രാൻസ്പോർട്ട് കമ്പനി ജീവനക്കാരനായി പ്രവർത്തിച്ച്​ വരികയായിരുന്നു റഫീഖ്​. കമ്പനിയിൽനിന്ന് രാജിവെച്ച റഫീഖ് നാട്ടിലേക്കുള്ള സാധനങ്ങളെല്ലാം വാങ്ങിവെച്ച്​ വിസ റദ്ദാക്കിയ പാസ്​​േപാർട്ട്​ കമ്പനിയിൽനിന്ന് കിട്ടുന്നത്​ കാത്തിരിക്കുകയായിരുന്നു.
 പരേതരായ പിലാത്തറ ഇബ്രാഹിം^ഉമ്മുകുൽസു ദമ്പതികളുടെ മകനാണ്. ഭാര്യ റാഹില. നാല് വയസ്സുള്ള ഹൈഹാഷ് ഏക മകനാണ്. സഹോദരങ്ങൾ: റഹൂഫ്, റഹ്മത്ത് (ഇരുവരും അബൂദബി) റൈഹാനത്ത്, സുമയ്യത്ത്. അബൂദബി ശൈഖ് ഖലീഫ ആശുപത്രിയിലുള്ള മൃത​േദഹം നാട്ടുകാരും ബന്ധുക്കളും അബൂബി ഇന്ത്യൻ ഇസ്​ലാമിക് സ​​െൻറർ^കെ.എം.സി.സി^സുന്നി സ​​െൻറർ പ്രവർത്തകരും സന്ദർശിച്ചു. മൃത​േദഹം നാട്ടിലേക്ക് കൊണ്ട് പോവാനുള്ള ശ്രമത്തിലാണ്. 

Tags:    
News Summary - death Malayali uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.