ദുബൈ: കണ്ണൂർ പഴയങ്ങാടി പള്ളിക്കര വി.വി. ഹസ്സെൻറ മകൻ കെ.ടി. സഫീർ (30) ദുബൈയിൽ നിര്യാതനായി. പത്തു വർഷമായി ഇവിടെ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തിവരികയായിരുന്നു. ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ദുബൈ റാശിദ് ഹോസ്പിറ്റലിലാണ് മരണം സംഭവിച്ചത്. നടപടി ക്രമങ്ങൾക്കും നമസ്കാരത്തിനും ശേഷം മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോയി. ഉമ്മ: സാറ സഹോദരങ്ങൾ: സുബൈർ(ദുബൈ), ഷംഷീറ, സഫീറ. ഖബറടക്കം: പള്ളിക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ. വിയോഗത്തിൽ അശറഫ് താമരശ്ശേരി, പുന്നക്കൻ മുഹമ്മദലി, സി.പി.ജലീൽ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.